പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു
Apr 18, 2024 12:01 AM | By RAJANI PRESHANTH

തിരുവമ്പാടി: ഫാസിസ്റ്റ് വാഴ്ചക്കെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിയും ഇന്ത്യന്‍ അവസ്ഥയില്‍ ഇടതുപക്ഷത്തിന്റെ പ്രാധാന്യം വിളിച്ചോതിയും കലാജാഥ സമാപിച്ചു. യുവകലാസാഹിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവമ്പാടി മണ്ഡലത്തില്‍ സംഘടിപ്പിച്ച സാംസ്‌ക്കാരിക കലാജാഥ രണ്ടു ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി ഈങ്ങാപ്പുഴയിലാണ് സമാപിച്ചത്.

കലാജാഥയില്‍ അവതരിപ്പിച്ച ഈ മൗനം അപകടകരമാണ്' എന്ന നാടകത്തിലെ രംഗങ്ങള്‍ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റുവാങ്ങുകയായിരുന്നു. കലാപം വേട്ടയാടിയ മണിപ്പൂരിലെ ജനങ്ങള്‍ 'ഞങ്ങളും ഇന്ത്യാക്കാരാണ്' എന്ന് ദയനീയമായ ശബ്ദത്തില്‍ വിളിച്ചു പറയുമ്പോള്‍ ആ സ്വരം പ്രേക്ഷകരെ വല്ലാതെ ഉലച്ചു. മണിപ്പൂര്‍ കലാപം, കര്‍ഷക സമരം, പൗരത്വ ഭേദഗതി നിയമം, ഇഡിയുടെ ഇടപെടല്‍ തുടങ്ങി സമീപകാലത്ത് രാജ്യത്തുണ്ടായ സംഭവങ്ങളെല്ലാം കത്തുന്ന ഭാഷയില്‍ തുറന്നുകാട്ടിക്കൊണ്ടാണ് നാടകം മുന്നേറിയത്.

വയനാട് ലോക് സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച കലാജാഥ ഇന്നലെ മുക്കം ബസ് സ്റ്റാന്റില്‍ നിന്നാണ് ആരംഭിച്ചത്. തോട്ടുമുക്കം, കൂടരഞ്ഞി, പുല്ലൂരാംപാറ തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് ഈങ്ങാപ്പുഴയില്‍ സമാപിച്ചത്.

യുവകലാസാഹിതി നാടക ഗ്രാമം കൂട്ടാലിട അവതരിപ്പിച്ച നാടകത്തിന്റെ രചന വാസു വാളിയിലും ഗാനരചനയും സംവിധാനവും അബു മാഷുമാണ്. ബല്‍റാം കോട്ടൂര്‍, കെ വി സത്യന്‍, സുമതി ഹരിഹര്‍, ദിവാകരന്‍ പുതുശ്ശേരിക്കോത്ത്, സ്മിത താമരശ്ശേരി എന്നിവരാണ് വേഷമിട്ടത്. നാടകത്തിന് പുറമെ ഗായക സംഘവും കലാജാഥയില്‍ ഉണ്ടായിരുന്നു.

The Yuva Kalasahiti Kalajatha ended with a voice of protest

Next TV

Related Stories
ഹെൽപ്പർ പി.കെ.തങ്കമണി വിരമിച്ചു

May 2, 2024 10:11 AM

ഹെൽപ്പർ പി.കെ.തങ്കമണി വിരമിച്ചു

ഹെൽപ്പർ പി.കെ.തങ്കമണി...

Read More >>
ബഗളൂരുവിലെ ലഹരി കച്ചവടക്കാർ കോഴി ക്കോട് പിടിയിൽ

May 2, 2024 09:40 AM

ബഗളൂരുവിലെ ലഹരി കച്ചവടക്കാർ കോഴി ക്കോട് പിടിയിൽ

ബഗളൂരുവിൽ നിന്നും എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ അബ്ദുൾ നൂർ വല്ലപ്പോഴും കോഴിക്കോട് വരുന്ന ഇയാൾ ബാഗ്ലൂരിൽ...

Read More >>
ചികിത്സാപിഴവ് മൂലം നവജാത ശിശു മരണപ്പെട്ട സംഭവം; ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി പി. എൽ. പി റജിസ്റ്റർ ചെയ്തു.

May 1, 2024 10:27 PM

ചികിത്സാപിഴവ് മൂലം നവജാത ശിശു മരണപ്പെട്ട സംഭവം; ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി പി. എൽ. പി റജിസ്റ്റർ ചെയ്തു.

ലിഗൽ സർവ്വീസ് അതോറിറ്റി ജില്ലാ സെക്രട്ടറിയായ സബ് ജഡ്ജ് എം പി ഷൈജലാണ് ഇക്കാര്യം. ബിന്ദുവിനെ നേരിട്ട്...

Read More >>
താമരശ്ശേരിയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു

May 1, 2024 10:14 PM

താമരശ്ശേരിയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു

തുടർന്നു പൊതുയോഗം നടന്നു. പൊതുയോഗം സിഐടിയു ജില്ലാ വൈ. പ്രസിഡൻ്റ് ടി.വിശ്വനാഥൻ ഉദ്ഘാടനം...

Read More >>
താമരശ്ശേരിയിൽ  സൗജന്യ നിയമ സഹായ കേന്ദ്രം ഉദ്ഘാടനം ചെയ്തു

May 1, 2024 10:10 PM

താമരശ്ശേരിയിൽ സൗജന്യ നിയമ സഹായ കേന്ദ്രം ഉദ്ഘാടനം ചെയ്തു

താമരശ്ശേരി പോലീസ് സ്റ്റേഷനിലാണ് കേന്ദ്രം പ്രവർത്തിക്കുക. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയായ സബ് ജഡ്ജി എം പി ഷൈജലാണ് ഉദ്ഘാടനം...

Read More >>
ഗൃഹപ്രവേശന ചടങ്ങിനോടൊപ്പം വേറിട്ട മാതൃക തീർത്ത് ദമ്പതികൾ

May 1, 2024 09:59 PM

ഗൃഹപ്രവേശന ചടങ്ങിനോടൊപ്പം വേറിട്ട മാതൃക തീർത്ത് ദമ്പതികൾ

കുതിരുമ്മൽ ബാലകൃഷ്ണൻ മാളു ദമ്പതികളാണ് മീത്തലെ നെടുമ്പാലയിൽ പുതുതായി നിർമ്മിച്ച വീടിൻ്റെ താമസ ചടങ്ങിന്റെ ഭാഗമായി ജീവിതശൈലി രോഗനിർണയ ക്യാമ്പ്...

Read More >>
Top Stories