Categories

നടുവണ്ണൂര്‍ ടി.കെ. ശ്രീധരന്‍ ചാരിറ്റബിള്‍ സെസൈറ്റിയുടെ ഉദ്ഘാടനം ഇന്ന്

അവിടനല്ലൂര്‍: രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകനായ ടി.കെ. ശ്രീധരന്റെ സ്മരണാര്‍ത്ഥം അവിടനല്ലൂരില്‍ ചാരിറ്റബിള്‍ സെസൈറ്റി പ്രവര്‍ത്തനമാരംഭിക്കുന്നു.

സെസൈറ്റിയുടെ ഔപചാരിക ഉദ്ഘാടനവും കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് മുന്നണി പോരാളികളായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍കരെ ആദരിക്കല്‍ ചടങ്ങും 2021 സെപ്റ്റംബര്‍ 30 ന് വൈകുന്നേരം 3 മണിക്ക് നടക്കും.

കൂട്ടാലിട ഇ.പി. വിജയന്‍ സ്മാരക ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങ് മുന്‍ മന്ത്രിയും പേരാമ്പ്ര എംഎല്‍എയുമായ ടി.പി. രാമകൃഷ്ണന്‍ 4 മണിക്ക് ഉദ്ഘാടനം ചെയ്യും.

NEWS ROUND UP