കണ്ണൂരിൽ വീണ്ടും ടാങ്കർ ലോറി അപകടത്തിൽ പെട്ടു

കണ്ണൂർ : കണ്ണൂരിൽ വീണ്ടും ടാങ്കർ ലോറി അപകടത്തിൽ പെട്ടു. മംഗലാപുരത്തു നിന്നും പാചകവാതകവുമായി എത്തിയ ടാങ്കറാണ് മേലെ ചൊവ്വയിൽ പുലർച്ചെ അപകടത്തിൽപ്പെട്ടത്. റോഡിൽ നിന്നും തെന്നിമാറിയ വാഹനം മൺ തിട്ടയിൽ ഇടിച്ചു നിന്നു. വാഹനം മറിഞ്ഞ് വീഴാത്തത് വലിയ അപകടം ഒഴിവാക്കി. വാതക ചോർച്ചയില്ല. ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ഉയർത്താനുള്ള നീക്കം ആരംഭിച്ചുRead More »

കോവിഡ് രോഗികൾക്കായി ബോബി ഫാൻസ്‌ കണ്ണൂരിൽ ആംബുലൻസ് കൈമാറി

കണ്ണൂർ : കണ്ണൂരിലെ കോവിഡ് രോഗികൾക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനായി ബോബി ഫാൻസ് ആംബുലൻസ് കൈമാറി. എം പി കെ സുധാകരന് ബോബി ഫാൻസ്‌ കോ ഓർഡിനേറ്ററായ പി അനീഷ് ബാബുവാണ് ആംബുലൻസ് കൈമാറിയത്. കഴിഞ്ഞ ദിവസം കൽപ്പറ്റയിലും കോഴിക്കോടും ഇതേപോലെ ആംബുലൻസുകൾ കൈമാറിയിരുന്നു. ധർമടം നിയോജക മണ്ഡലം കോ ഓർഡിനേറ്റർ സി രഘുനാഥ്, അഴിക്കോട് ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ രാഹുൽ, എം പി യുടെ പി എ വിപിൻ മോഹൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.Read More »

കണ്ണൂര്‍ ജില്ലയില്‍ 1652 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ ശനിയാഴ്ച (15/05/2021) 1652 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1577 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 45 പേര്‍ക്കും 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 22.83% സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 161 ആന്തൂര്‍ നഗരസഭ 9 ഇരിട്ടി നഗരസഭ 48 കൂത്തുപറമ്പ് നഗരസഭ 16 മട്ടന്നൂര്‍ നഗരസഭ 28 പാനൂര്‍ നഗരസഭ 16 പയ്യന്നൂര്‍ നഗരസഭ 52 ശ്രീകണ്ഠാപുരം നഗരസഭ 10 തളിപ്പറമ്പ് നഗരസഭ […]Read More »

കണ്ണൂര്‍ ജില്ലയില്‍ മഴ ശക്തം ; 21 വീടുകള്‍ ഭാഗികമായി തകര്‍ന്നു

കണ്ണൂര്‍ : ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും കണ്ണൂര്‍ ജില്ലയില്‍ വന്‍ നാശം. 21 വീടുകള്‍ ഭാഗികമായും ഒരു കിണര്‍ പൂര്‍ണമായും തകര്‍ന്നു. തലശേരി താലൂക്കില്‍ 11 വീടുകളും തളിപ്പറമ്പ താലൂക്കില്‍ ഒമ്പത് വീടുകളും ഇരിട്ടി താലൂക്കില്‍ ഒരു വീടുമാണ് ഭാഗികമായി തകര്‍ന്നത്. തലശ്ശേരി താലൂക്കിലെ കോടിയേരി മുബാറക് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. മഴ ശക്തമായതിനെ തുടര്‍ന്ന് ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. ഇരിട്ടി O4902494910, ത...Read More »

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് (09/05/2021) 2297 പേര്‍ക്ക് കൊവിഡ്

കണ്ണൂര്‍ : കണ്ണൂര്‍  ജില്ലയില്‍ ഞായറാഴ്ച (09/05/2021) 2297 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 2176 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 78 പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കും 40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 32.99% സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 198 ആന്തൂര്‍ നഗരസഭ 12 ഇരിട്ടി നഗരസഭ 49 കൂത്തുപറമ്പ് നഗരസഭ 29 മട്ടന്നൂര്‍ നഗരസഭ 45 പാനൂര്‍ നഗരസഭ 55 പയ്യന്നൂര്‍ നഗരസഭ 57 ശ്രീകണ്ഠാപുരം […]Read More »

മന്‍സൂര്‍ വധക്കേസ് ഒരാൾ കൂടി പിടിയിൽ

കണ്ണൂര്‍ : പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ മൻസൂറിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി പിടിയിൽ. സിപിഎം പ്രവർത്തകനായ  കൊച്ചിയങ്ങാടി സ്വദേശി നിജിൽ ആണ് കണ്ണൂരിൽ വച്ച് പിടിയിലായത്. ഇയാൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആളുകൾ മുഴുവൻ പിടിയിലായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ പാനൂര്‍ മേഖലയില്‍ ഉണ്ടായ സംഘര്‍ഷത്തിലാണ് മന്‍സൂര്‍ കൊല്ലപ്പെട്ടത്. വീട്ടിലേക്ക് പോവുകയായിരുന്...Read More »

കണ്ണൂർ ചാലയിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞ് അപകടം

കണ്ണൂർ : കണ്ണൂർ ചാലയിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞ് അപകടം. ചാല ബൈപ്പാസിൽ വെച്ചാണ് അപകടമുണ്ടായത്. വാതകചോർച്ചയെ തുടർന്ന് പൊലീസും ഫയർഫോഴ്സ് സംഘവുമെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. നിലവിൽ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘമാണ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നത്. കൂടുതൽ യൂണിറ്റുകളെ സ്ഥലത്തെിക്കാനുള്ള നടപടികളാരംഭിച്ചതായി കണ്ണൂർ മേയർ അറിയിച്ചു. പ്രദേശത്ത് നിന്നും ആളുകളെ മാറ്റുകയാണ്. കൂടുതൽ പൊലീസും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. അമിത വേഗത്തിലെത്തിയ ലോറി മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത...Read More »

കണ്ണൂരിൽ ബോംബ് സ്ഫോടനം ; രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു

കണ്ണൂർ: കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ ഒന്നര വയസുകാരനടക്കം രണ്ടുപേർക്ക് പരിക്കേറ്റു. ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയ ഐസ്ക്രീം കപ്പ് വീട്ടിൽ കൊണ്ടുവന്ന് കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇരിട്ടിക്കടുത്ത് പടിക്കച്ചാലിൽ സഹോദരങ്ങളായ മുഹമ്മദ്‌ ആമീൻ (5) മുഹമ്മദ്‌ റഹീദ് (ഒന്നര വയസ്) എന്നിവർക്കാണ് പരിക്കേറ്റത്. മുഹമ്മദ് ആമീന്റെ പരിക്ക് സാരമുള്ളതാണ്. കുട്ടിയെ പരിയാരം മെഡിക്കൽ കോളേിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് സമയത്ത് സംഘർഷം പതിവുള്ള സ്ഥലമാണിത്. രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തയ്യാറാക്കിയ ഐസ്ക്രീ...Read More »

പേരാവൂരില്‍ വിജയമാവര്‍ത്തിച്ച് സമ്മി ജോസഫ്.

കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ നിയോജകമണ്ഡലത്തില്‍ വിജയമാവര്‍ത്തിച്ച് സണ്ണി ജോസഫ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. വി സക്കീര്‍ ഹുസൈനേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സ്മിത ജയമോഹനേയും പരാജയപ്പെടുത്തിക്കൊണ്ടാണ് സണ്ണി ജോസഫിന്റെ വിജയം. അതേസമയം എല്‍ഡിഎഫിന് അനുകൂലമാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. വോട്ടെണ്ണെല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 99 മണ്ഡലങ്ങളിലും എല്‍ഡിഎഫ് ആണ് മുന്നില്‍. 41 മണ്ഡലങ്ങളില്‍ യുഡിഎഫും മുന്നേറുന്നു. നിലവില്‍ ഒരിടത്തുപോലും ലീഡ് നിലനിര്‍ത്താന്‍ എന്‍ഡിഎയ്ക്ക് ആയില്ല. കണ്ണൂര്‍ ജില്...Read More »

മട്ടന്നൂരില്‍ കെ കെ ഷൈലജ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.

മട്ടന്നൂര്‍ : മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. അറുപതിനായിരത്തിലധികമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ഷൈലജയുടെ ഭൂരിപക്ഷം. 61035 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ടീച്ചര്‍ വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇല്ലിക്കല്‍ അഗസ്തിയേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു ഏലക്കുഴിയേയും  പരാജയപ്പെടുത്തിയാണ് കെ കെ ഷൈലജ വിജയിച്ചത്. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ കേരളം ചുവപ്പണിയുന്നു. നിലവില്‍ 99 മണ്ഡലങ്ങളിലും എന്‍ഡിഎഫ് ആണ് മുന്നേറുന്നത്. 41 ഇടങ്ങളില്‍ യുഡിഎഫും മുന...Read More »

More News in kannur