കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കഞ്ചാവുമായി യുവാവ് പിടിയില്‍

കോഴിക്കോട് : കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കഞ്ചാവുമായി യുവാവ് പിടിയിലായി. കണ്ണൂര്‍ ജില്ലയിലെ കൈതേരി കപ്പണയിലെ എം പി ഷിനാസി(27)നെയാണ് കോഴിക്കോട് റെയില്‍വേ എസ് ഐ ബഷീറും സംഘവും പിടികൂടിയത്. നാലാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ പതിവ് പരിശോധനയ്ക്കിടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് യുവാവിന്‍റെ ബാഗില്‍ നിന്ന് 1.240 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്.Read More »

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1492 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 1492 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കു പോസിറ്റീവായി. 32 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1457 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8868 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 5724 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 17.61...Read More »

കാനത്തില്‍ ജമീല കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെച്ചു.

കോഴിക്കോട് : കാനത്തില്‍ ജമീല കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജിവെച്ചത്. രാജിക്കത്ത് തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീറിന് കൈമാറി. പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതു വരെ വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദനായിരിക്കും പ്രസിഡണ്ടിന്റെ അധിക ചുമതല. ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനെയായിരുന്നു കാനത്തില്‍ ജമീല പ്രതിനിധീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ന...Read More »

സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം/ കൊച്ചി/ കോഴിക്കോട് :  കേരളത്തിൽ ചുഴലിക്കാറ്റ് ഭീഷണി ഒഴിഞ്ഞെങ്കിലും വിവിധ ജില്ലകളിൽ മഴക്കെടുതികൾ തുടരുന്നു. വടകരയിൽ നാലു കിലോമീറ്റർ കടൽഭിത്തിക്ക് കേടുപറ്റി. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി രണ്ടായിരത്തോളംപേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. തലസ്ഥാന ജില്ലയിൽ ഇന്നും കനത്ത മഴ തുടർന്നു. പലയിടത്തും വൈദ്യുതി വിതരണം തകരാറിലായി. അപ്പർ കുട്ടനാട്ടിൽ പലയിടത്തും വെള്ളപ്പൊക്കം ഉണ്ടായി. നാളെ പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, പാലക്കാട്, വയനാട് ജില്ലകളിൽ മഴ മുന്നറ...Read More »

കനത്ത മഴ: ജില്ലയിൽ ഒരു മരണം; ഒൻപത് ക്യാമ്പുകൾ തുറന്നു

കോഴിക്കോട് : ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് കൊയിലാണ്ടി, കോഴിക്കോട്, വടകര താലൂക്കുകളിലായി ഒൻപത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം തുടങ്ങി. അരിക്കുളം വില്ലേജിൽ ഊരള്ളൂർ ചേമ്പും കണ്ടി മീത്തൽ യശോദ (71) തെങ്ങ് വീണു മരിച്ചു. കോഴിക്കോട് താലൂക്കിൽ പന്നിയങ്കര വില്ലേജിലെ നദിനഗറിൽ കടൽ ക്ഷോഭം മൂലം ഒരു വീട്ടിലെ മൂന്നു പുരുഷന്മാരും ആറ് സ്ത്രീകളും ഉൾപ്പെടെ 11 ആളുകളെ പഴയ ഹെൽത്ത് സെൻട്രൽ കെട്ടിടത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു. കസബ വില്ലേജിലെ തോപ്പയിൽ ജിഎൽപിഎസിൽ 16 പുരുഷന്മാരും 24 സ്ത്രീകളുൾപ്പെടെ […]Read More »

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2406 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2406 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നു പേര്‍ക്കു പോസിറ്റീവായി. 58 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2345 പേര്‍ക്കാണ് രോഗം ബാധിച്ചത്. 12,571 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 5179 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 20.06 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ര...Read More »

കൊവിഡ് ; കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അതീവ ഗുരുതര മേഖല – കലക്ടർ

കോഴിക്കോട് : കൊവിഡ് രോഗബാധ കൂടുന്ന സാഹചര്യത്തിൽ ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനം കടന്ന ഒളവണ്ണ, തൂണേരി, കോട്ടൂർ, ചേളന്നൂർ, വാണിമേൽ, അഴിയൂർ, കാരശ്ശേരി, ഉണ്ണികുളം, കക്കോടി, വളയം, ഗ്രാമപഞ്ചായത്തുകളെയും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളെയുമാണ് അതീവ ഗുരുതര തദ്ദേശസ്വയംഭരണസ്ഥാപനങ്ങളായി പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ ഒരാഴ്ചത്തേക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈ പ്രദേശങ്ങളിൽ മരുന്...Read More »

കോഴിക്കോട് ജില്ലയിൽ കടൽക്ഷോഭം രൂക്ഷം ; തീരദേശ പാതയിൽ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ കടൽക്ഷോഭം രൂക്ഷം. നിരവധി വീടുകളിൽ വെള്ളം കയറി. കടൽഭിത്തിയും കടന്ന് തിരമാല റോഡിലേക്കെത്തി. ഇതിനെ തുടർന്ന് കോതി തീരദേശ പാതയിൽ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സാഹചര്യമുണ്ടായതിനാൽ പൊലിസ് കമ്മിഷണർ നേരിട്ടെത്തി സ്ഥിതി വിലയിരുത്തി. ഫയർഫോഴ്സിന്റെയും പൊലിസിന്റേയും നാട്ടുകാരുടേയും സഹായത്തോടെ റോഡിൽ നിറഞ്ഞ കല്ലും മറ്റ് പ്ലാസ്റ്റിക്ക് വശിഷ്ടങ്ങളും മാറ്റുകയാണ്. കനത്ത മഴയും കടൽക്ഷോപവും കാരണം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയ...Read More »

കോഴിക്കോട്  ജില്ലയില്‍ ഇന്ന് 2966 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് : കോഴിക്കോട്  ജില്ലയില്‍ ഇന്ന് 2966 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 34 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2931 പേര്‍ക്കാണ് രോഗം ബാധിച്ചത്. 13697 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 4725 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 22.94 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിര...Read More »

കോവിഡിന് പുറമെ കോഴിക്കോട് ജില്ലയിൽ ഡെങ്കിപ്പനി , നാളെ ഡ്രൈ ഡേ

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡിന് പുറമെ ഡെങ്കിപ്പനിയും പടരുന്നു. ഈമാസം 37 പേരില്‍ രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിപ്പ് നല്‍കി. മണിയൂര്‍ മേഖലയിലാണ് ഡെങ്കിപ്പനി പടരുന്നത്. ഇവിടെ ഇതിനകം 33 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചോറോഡും ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചോറോഡ് 11 പേരിലാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. കുറ്റിയാടിയില്‍ കഴിഞ്ഞ മാസം ഒരു ഡെങ്കിപ്പനി മരണവും റിപ്പോര്‍ട്ട് ചെയ...Read More »

More News in kozhikode