കോവിഡിനൊപ്പം പ്രളയമുന്നറിയിപ്പ്;പെരുവയലിൽ നാലുതരം ക്യാമ്പുകൾ സജ്ജീകരിക്കാന്‍ തീരുമാനം

കുറ്റ്യാടി : കോവിഡ് വ്യാപനത്തിനിടെ കാലാവസ്ഥാ വിഭാഗത്തിന്റെ പ്രളയമുന്നറിയിപ്പ് കൂടി ലഭിച്ച സാഹചര്യത്തിൽ പെരുവയൽ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ നാലുതരം ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കാൻ തീരുമാനം. പെരുവയൽ സെയ്ന്റ് സേവ്യേഴ്‌സ് സ്കൂൾ, ചെറുകുളത്തൂർ എ.എൽ.പി. സ്കൂൾ, കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച്. എന്നിവിടങ്ങളിൽ പൊതുക്യാമ്പ്, ചെറുകുളത്തൂർ ജി.എൽ.പി. സ്കൂളിൽ 60 കഴിഞ്ഞവർക്കും മറ്റ് രോഗികൾക്കുമുള്ള ക്യാമ്പ്, പെരിങ്ങൊളം ജി.എച്ച്.എസ്. സ്കൂളിൽ കോവിഡ് രോഗികൾക്കുള്ള ക്യാമ്പ്, കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ചിൽ ...Read More »

മഴക്കാലത്തെ അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങൾ മുറിച്ചുമാറ്റി

കുറ്റ്യാടി : മഴക്കാലത്ത് അപകടഭീഷണി സൃഷ്ടിക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നടപടി. ജില്ലാകളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. കക്കയം മുപ്പതാംമൈലിലിൽ ലക്ഷംവീട് കോളനിയിൽ രണ്ട് വീടുകൾക്ക് ഭീഷണിയായുള്ള മൂന്നുമരങ്ങളും ഒരു വീടിനും വൈദ്യുത പോസ്റ്റിനും ഭീഷണിയായുള്ള ഒരുമരവും മുറിച്ചുമാറ്റി. പേരാമ്പ്രയിൽനിന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അപായഭീഷണി സാക്ഷ്യപ്പെടുത്തിയ ശേഷമാണ് മുറിച്ചുമാറ്റിയത്. കൂരാച്ചുണ്ട് എസ്.ഐ. റോയിച്ചനും നടപടികൾക്ക് നേതൃത്വം നൽകാൻ എത്തിയിരുന്നു. അമീൻ റെസ്...Read More »

കുറ്റ്യാടിയിൽ താലൂക്കാശുപത്രിയുൾപ്പെടെ മൂന്നിടങ്ങളിൽ കോവിഡ് ചികിത്സാസൗകര്യമൊരുങ്ങി

കുറ്റ്യാടി: ഗവ. താലൂക്കാശുപത്രിക്കുപുറമെ സ്വകാര്യ മേഖരലയിലെ അമാന, കെ.എം.സി. ആശുപത്രികളിൽക്കൂടി കോവിഡ് ചികിത്സാ സൗകര്യമൊരുങ്ങി. താലൂക്കാശുപത്രിയിൽ 20 ഓക്സിജൻ കിടക്കകളോടുകൂടിയ വാർഡാണ് സജ്ജീകരിച്ചിരിക്കുന്നത്. അമാന ആശുപത്രിയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡുള്ളവർക്ക് ചികിത്സ സൗജ്യമാണെങ്കിലും കെ.എം.സി. ആശുപത്രിയിൽ ചികിത്സാ ചെലവ് േരാഗികൾ വഹിക്കണം. കുറ്റ്യാടി താലൂക്കാശുപത്രി കോവിഡ് വാർഡിലേക്ക് മെഹ്ഫിൽ ഓഡിറ്റോറിയം ഉടമ വി. പി. ഹമീദ് വാഷിൻ മെഷീൻ സൗജന്യമായി നൽകി. The post കുറ്റ്യാടിയിൽ താലൂക്കാശുപത്രിയുൾപ്പെടെ മ...Read More »

ഡെങ്കിപ്പനി പടരുന്നു; ബോധവത്കരണവുമായി ആരോഗ്യവകുപ്പ്

കുറ്റ്യാടി: നരിപ്പറ്റയിൽ ഡെങ്കിപ്പനി പടരുന്നു. ബോധവത്കരണവുമായി ആരോഗ്യവകുപ്പ് രംഗത്ത്. പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലെ ഡെങ്കിപ്പനി വ്യാപനത്തെ തുടർന്ന് പ്രദേശവാസികൾക്ക് ബോധവൽകരണം നടത്തി. ഹെൽത്ത് ഇൻസ്പക്ടർ സജിത്ത്,വാർഡ് മെമ്പർ സുധീർ, ജെ.എച്ച്.ഐ സുഭാഷ്, ആശാ വർക്കർ ഷീബ, ബിന്ദു ആർ.ആർ.ടി വളണ്ടിയർമാരായ നിധിൻ മുരളി, വി.കെ പവിത്രൻ,രജിഷ, അശോകൻ, ഹരിദാസൻ എന്നിവർ നേതൃത്വം നൽകി. The post ഡെങ്കിപ്പനി പടരുന്നു; ബോധവത്കരണവുമായി ആരോഗ്യവകുപ്പ് appeared first on Kuttiadinews.Read More »

വേളത്ത് ശക്തമായ മഴയിയും കാറ്റിലും തെങ്ങുവീണ് വീട് തകർന്നു

വേളം: ശക്തമായ മഴയിയും കാറ്റിലും തെങ്ങുവീണ് വീട് തകർന്നു. പൂമുഖം കല്ലിൽ പോക്കറുടെ വീടാണ് ഭാഗികമായി തകർന്നത്. മേൽക്കൂരയ്ക്ക് കേടുപാടുണ്ടാകുകയും അടുക്കളഭാഗത്തെ കോൺക്രീറ്റ്‌ തകരുകയുംചെയ്തു. പൂമുഖം ശാഖാ മുസ്‌ലിം യൂത്ത്‌ലീഗ് പ്രവർത്തകർ തെങ്ങ്‌ മുറിച്ചു മാറ്റി. കെ.വി. അമീർ, കെ.വി. റിയാസ്, കെ.വി. സക്കീർ, വൈറ്റ്ഗാർഡ് അംഗം കെ.പി. മുഹ്‌സിൻ എന്നിവർ നേതൃത്വംനൽകി. വേളം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ സ്ഥലംസന്ദർശിച്ചു. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. The post വേളത്ത് ശക്തമായ മഴയിയും കാറ്റിലും തെ...Read More »

ലോക്ഡൗൺ കാലത്തെ നല്ല മനസ്സ്; ഒഴിഞ്ഞൊട്ടിയ വയറുമായി അലയുന്നവര്‍ക്ക് ആശ്വാസമായി സന്തോഷ് സൂര്യ

കുറ്റ്യാടി: ലോക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ നിശ്ചലമായ അങ്ങാടികളിലൂടെ ഒഴിഞ്ഞൊട്ടിയ വയറുമായി അലയുന്ന മിണ്ടാപ്രാണികൾക്ക് ഭക്ഷണവുമായി സന്തോഷ്‌ സൂര്യ വീണ്ടുമെത്തി. ഇത്തവണ സുഹൃത്തുക്കളില്ല, ഒറ്റയ്ക്കാണ്. വീട്ടിൽ പാകം ചെയ്ത ഭക്ഷണം കാറിൽ കയറ്റി തെരുവുകളിലെ പട്ടികൾക്കും പൂച്ചകൾക്കുമാണ് എത്തിച്ചുനൽകുന്നത്. ഇത്തരത്തിൽ കുറ്റ്യാടിമുതൽ നാദാപുരംവരെയുള്ള തെരുവുകളിലാണ് സന്തോഷ് ഭക്ഷണമെത്തിക്കുന്നത്. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ചെയ്തതിന്റെ തുടർച്ച എന്നോണമാണ് പ്രവാസിയും സിനിമാ-നാടക പ്രവർത്തകനുമായ സന്തോഷ് സൂര്യയുടെ ഈ നൻമ ന...Read More »

അൻഷുൽ അതുല്യ പ്രതിഭ; കണ്ണീരോർമ പുതുക്കി പൂർവ്വ വിദ്യാലയം

കുറ്റ്യാടി : വാഹനാപകടത്തിൽ മരിച്ച ആലപ്പുഴ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ്. വിദ്യാർഥി അൻഷുൽ പ്രഭാകരനെ പൂർവവിദ്യാലയമായ വട്ടോളി നേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെൻറും പി.ടി.എ.യും അനുസ്മരിച്ചു. ഒന്നരമാസം മുമ്പ് ബൈക്കിൽ കെ.എസ്.ആർ.ടി.സി. ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അൻഷുൽ കഴിഞ്ഞദിവസമാണ് മരിച്ചത്. എട്ടാംതരം മുതൽ പ്ലസ്ടു വരെ സ്കൂളിൽ പഠിച്ച അൻഷുൽ കലാരംഗത്ത് മികവ് തെളിയിച്ച വിദ്യാർഥിയായിരുന്നു. കഥാപ്രസംഗത്തിലും മോണോ ആക്ടിലും സംസ്ഥാന തലത്തിൽ എ ഗ്രേഡും, സംസ്ഥാനതല വായന മത്സരത്തിൽ ഒന്...Read More »

കുറ്റ്യാടിയില്‍ നിര്‍ത്തിയിട്ട ബസ് മോഷ്ടിച്ചു കടത്തിയ യുവാവ് അറസ്റ്റില്‍

കുറ്റ്യാടി : ലോക് ഡൗണിനെ തുടര്‍ന്ന് കുറ്റ്യാടിയില്‍ നിര്‍ത്തിയിട്ട ബസ് മോഷ്ടിച്ചുകടത്തിയ യുവാവ് അറസ്റ്റില്‍. ചെമ്പനോട സ്വദേശി ദിനൂപ് (30) ആണ് അറസ്റ്റിലായത്. കോട്ടയം കുമരകത്ത് വെച്ച് ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റ്യാടി-വടകര റൂട്ടിലോടുന്ന പിപി ട്രാവല്‍സിന്റെ ബസാണ് കുറ്റ്യാടി ബസ്സ്റ്റാന്റില്‍ നിന്നു കടത്തിയത്. കുമരകം പോലീസ് സംശയത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ഡ്രൈവര്‍ ചെമ്പനോട സ്വദേശി ദിനൂപ് പരസ്പര വിരുദ്ധമായി മൊഴി നല്‍കി. ഇതെതുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് ബസ...Read More »

വീട്ടിലൊരുക്കുന്ന ലാബ് ഗണിതപഠനം രസകരമാക്കും; കെ .പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ

കുറ്റ്യാടി : കുട്ടികളുടെ വീട്ടിലൊരുക്കുന്ന ഗണിത ലാബ്ഗണിത പഠനം സുഗമമാക്കുമെന്നും ഇളം മനസ്സിൽ ഗണിത കൗതുകത്തിൻ്റെ വിത്തു വിതക്കാൻ സഹായകമാകുമെന്നും കുറ്റ്യാടി മണ്ഡലം നിയുക്ത എം.എൽ.എ.കെ .പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ പറഞ്ഞു. വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ നടന്ന സമ്പൂർണ ഗണിത ലാബ് പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗണിതം പ്രയാസകരമായ വിഷയമാണെന്ന ധാരണ കുട്ടികളിലും രക്ഷിതാക്കളിലും പണ്ടേ വേരുറച്ചതാണ്. നൂതനമായ ബോധനതന്ത്രങ്ങളിലൂടെ ഭാവനാസമ്പന്നരായ അദ്ധ്യാപകർക്ക് അത് മറികടക്കാൻ കഴിയും ഇന്നത്തെ സാഹചര...Read More »

ഇന്ന് 37 പേർക്ക് രോഗം; കായക്കൊടിയിലും കോവിഡ് വ്യാപനം

കുറ്റ്യാടി : ഇന്ന് മാത്രം 37 പേർക്ക് രോഗം. കായക്കൊടിയിലും കോവിഡ് വ്യാപനം. പഞ്ചായത്തിലെ 36 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിനിടെ രോഗനിയന്ത്രണം നിയന്ത്രണം കൈവിടുന്നുവോയെന്ന ആശങ്ക . ചെക്യാട് പഞ്ചായത്തിൽ ഇന്ന് മാത്രം 66 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇന്ന് ( 07/05/2021) 4200 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജയശ്രീ വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു […] The post ഇന്ന് 37 പേർക്ക് രോഗം; കായക്കൊടിയി...Read More »

More News in kuttiadi