മലപ്പുറത്ത് ദുരൂഹ സാഹചര്യത്തില്‍ മധ്യവയസ്കന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം ; പോലീസ് അന്വേഷണം തുടങ്ങി

മലപ്പുറം : മലപ്പുറം പൂക്കിപറമ്പില്‍ മധ്യവയസ്കന്‍റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തെന്നല അറക്കല്‍ സ്വദേശി ശശിയുടെ മൃതദേഹം വെള്ളിയാഴ്ച്ചയാണ് ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്. രണ്ടു ദിവസം പഴക്കമുള്ള നിലയിലാണ് വെളളിയാഴ്ച വൈകീട്ട് ആറ് മണിയോടെ പൂക്കിപ്പറമ്പ് മണ്ണാര്‍പ്പടി അപ്ല ചോലക്കുണ്ടില്‍ ശശിയുടെ മൃതദേഹം കണ്ടെത്തിയത്. നാല്‍പ്പത്തിയഞ്ച് വയസാണ് പ്രായം. 70 അടിയോളം താഴ്ചയിലുള്ള പറമ്പിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. പൂര്‍ണമായും നഗ്നമായ നില...Read More »

ഹരിത വിവാദത്തില്‍ മുസ്ലിം ലീഗില്‍ വീണ്ടും സമവായത്തിന് സാധ്യത.

മലപ്പുറം : ഹരിത വിവാദത്തില്‍ മുസ്ലിം ലീഗില്‍ വീണ്ടും സമവായത്തിന് സാധ്യത. പിരിച്ചുവിട്ട സംസ്ഥാന കമ്മറ്റി പുനഃസ്ഥാപിക്കില്ലെങ്കിലും നടപടിക്ക് വിധേയരായവരെ പാര്‍ട്ടിയിലെ മറ്റ് ഘടകങ്ങളില്‍ ഉള്‍പ്പെടുത്താനാണ് ആലോചന. 26ന് ചേരുന്ന പ്രവര്‍ത്തക സമിതിയില്‍ വിഷയം ചര്‍ച്ച ചെയ്തേക്കും. പത്രസമ്മേളനത്തില്‍ പാര്‍ട്ടിക്കെതിരെ കാര്യമായ വിമര്‍ശനങ്ങളുന്നയിക്കാതെ പ്രശ്നങ്ങള്‍ വിവരിച്ച് മടങ്ങിയ ഹരിത മുന്‍ ഭാരവാഹികളുടെ പ്രതികരണം പൊതുസമൂഹത്തില്‍ അവരുടെ പിന്തുണ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വിവാദങ്ങളില്‍ ഇരയാക്കപ്പെട്ടവരെ...Read More »

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയുടെ വിവാഹം ; രക്ഷിതാവും വരനും ഉക്ഷപ്പെടെയുള്ളവർക്കെതിരെ ‌ ‌കേസ്

മലപ്പുറം : കരുവാരക്കുണ്ടില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയുടെ വിവാഹം നടത്തിയവർക്കെതിരെ കേസെടുത്തു. പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം ആണ് വീട്ടുകാർ നടത്തിയത്. പെൺകുട്ടിയുടെ രക്ഷിതാവ്, വരൻ,മഹല്ല് ഖാസി, ചടങ്ങിൽ പങ്കെടുത്തവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. ബാലവിവാഹനിരോധന നിയമപ്രകാരമാണ് കേസെടുത്തത്Read More »

വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ലാബ് അടച്ചുപൂട്ടി

മഞ്ചേരി : പരിശോധന പോലും നടത്താതെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ലാബ് അടച്ചുപൂട്ടി. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സഫ ലാബിനെ എതിരെയാണ് നടപടി. ആധാർ കാർഡും പണവും നൽകിയാൽ സ്രവ പരിശോധന പോലുമില്ലാതെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലാബ് നല്‍കുന്നത് വാര്‍ത്തയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് ലാബിൽ പരിശോധന നടത്തുകയായിരുന്നു. പ്രാഥമികാന്വേഷണത്തിൽ തന്നെ സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് ലാബ് പ്രവർത്തനമെന്നു കണ്ടെത്തി. ഇതോടെയാണ് മഞ്ചേരി നഗര...Read More »

അരീക്കോട് ക്യാമ്പിൽ ട്രെയിനിങ്ങിനിടെ  ട്രെയിനി കുഴഞ്ഞു വീണു മരിച്ചു.

മലപ്പുറം : തണ്ടർബോൾട്ട് ട്രെയിനിങ്ങിനിടെ  ട്രെയിനി കുഴഞ്ഞു വീണു മരിച്ചു. വയനാട് സ്വദേശി സുധീഷ് ( 33) ആണ് മരിച്ചത്.  അരീക്കോട് ക്യാമ്പിൽ പരിശീലനത്തിനിടെ  കുഴഞ്ഞുവീഴുകയായിരുന്നു. 2012 ബാച്ച് ഐ.ആർ.ബി കമാണ്ടന്‍റ് ആണ്. അരീക്കോട് മലബാർ സ്പെഷ്യൽ പൊലീസ് ക്യാംപിലാണ് സംഭവം. രാവിലെ പരിശീലത്തിന് ഇടയിൽ സുനീഷ് കുഴഞ്ഞു വിഴുകയായിരുന്നു. ഉടൻ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി.Read More »

തിരൂർ അരങ്ങ് പുരസ്കാരം മുഹമ്മദ് പേരാമ്പ്രയ്ക്കും വിജയൻ ചാത്തന്നൂരിനും

തിരൂർ : തിരൂലെ നാടക പ്രവർത്തകരുടെ കൂട്ടായ്മയായ അരങ്ങിൻ്റെ ഈ വർഷത്തെ പുരസ്കാരം പ്രമുഖ നാടക- ചലച്ചിത്ര നടന്മാരായ മുഹമ്മദ് പേരാമ്പ്രയ്ക്കും വിജയൻ ചാത്തന്നൂരിനും നൽകുന്നതാണ് . നാൽപ്പത്തിയഞ്ചു വർഷക്കാലം മുഹമ്മദ് പേരാമ്പ്രയും മുപ്പത്തിയേഴ് വർഷക്കാലം വിജയൻ ചാത്തന്നൂരും നാടകരംഗത്തെ നിറ സാന്നിധ്യങ്ങളാണ്. ഒട്ടേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഇരുവരും നാടകരംഗത്തിന് നൽകിയ സമഗ്രസംഭാവനകളെ മാനിച്ചാണ് പുരസ്കാരം കണ്ണൂർ വാസുട്ടി, ഇബ്രാഹിം വെങ്ങര, കെ പി .കുട്ടി വാക്കാട് ,ബഷീർ പുത്തൻ വീട്ടിൽ, ,അനിൽ കോവിലകം എന്നിവരടങ...Read More »

എലിക്ക് വെച്ച വിഷം കഴിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു

വേങ്ങര : എലിക്ക് വെച്ച വിഷം കഴിച്ച പിഞ്ചുകുഞ്ഞ് മരിച്ചു. കണ്ണമംഗലം കിളിനക്കോട് ഉത്തന്‍ നല്ലേങ്ങര മൂസക്കുട്ടിയുടെ രണ്ടര വയസ്സ് പ്രായമുള്ള മകന്‍ ഷയ്യാഹ് ആണ് മരിച്ചത്. വീട്ടില്‍ എലികളെ നശിപ്പിക്കാന്‍ വെച്ചിരുന്ന വിഷം കുട്ടി അറിയാതെ  കഴിക്കുകയായിരുന്നു. ഒരാഴ്ച മുമ്പാണ് സംഭവം. കുട്ടി ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ്  മരിച്ചത്. മാതാവ്: ഹസീന. സഹോദരങ്ങള്‍ : മുഹമ്മദ് അഷ്‌റഫ്, അമീന്‍, ഷിബിന്‍ ഷാ.Read More »

കൂട്ടായി വളവിൽ ഗ്യാസ് സിലിണ്ടർ തീപിടിച്ച് ചായക്കട പൂർണമായും കത്തിനശിച്ചു 

തിരൂർ : കൂട്ടായി വളവിൽ ഗ്യാസ് സിലിണ്ടർ തീപിടിച്ച് ചായക്കട പൂർണമായും കത്തിനശിച്ചു. കൂട്ടായി വളവിൽ കടപ്പുറത്തിന് അടുത്തുള്ള ചായ കടയിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിച്ചത്. ചായക്കട പൂർണമായും കത്തിനശിച്ചു. ആളപായമില്ല. സംഭവസ്ഥലത്ത് ഫയർഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേർന്ന് തീയണച്ചു.Read More »

ആധാർകാർഡും ഡ്രൈവിങ് ലൈസൻസും വ്യാജമായി നിർമിക്കുന്ന സംഘം പിടിയിൽ

മലപ്പുറം : ആധാർകാർഡും ഡ്രൈവിങ് ലൈസൻസും വ്യാജമായി നിർമിക്കുന്ന സംഘത്തെ പെരുമ്പടപ്പ് പോലീസ് പിടികൂടി. പെരുമ്പാവൂർ തണ്ടേക്കാട് പാറക്കൽ ഷംസുദ്ദീൻ (52), തണ്ടേക്കാട് സ്റ്റുഡിയോ ഉടമ തെലക്കൽ ഷമീർ (32) എന്നിവരെയാണ് സർക്കിൾ ഇൻസ്പെക്ടർ കേഴ്‌സൺ മാർക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ച പിടികൂടിയ അന്തർസംസ്ഥാന മാലമോഷണ സംഘത്തിന്റെ തലവന്മാരായ കാവനാട് ശശി, തറയിൽ ഉണ്ണിക്കൃഷ്ണൻ എന്നിവരെ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് നിർണായകമായ അറസ്റ്റ്. കൊലക്കേസ് പ്രതികൂടിയായ ഉണ്ണിക്കൃഷ്ണനും ശശി...Read More »

ബദല്‍പാത: മലപ്പുറത്തെ ഒഴിവാക്കിയത് പുനഃപരിശോധിച്ചേക്കും

മലപ്പുറം: മൈസൂരുവില്‍ നിന്നും മലബാറിലേക്കുള്ള ബദല്‍ പാതയില്‍ നിന്നും മലപ്പുറത്തെ ഒഴിവാക്കിയ തീരുമാനം പുനഃപരിശോധിച്ചേക്കും. മൈസുരുവില്‍ നിന്ന് കോഴിക്കോട് വിമാനത്താവളം വരെ പാത നീട്ടുന്നതിന്റെ സാധ്യതയും ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലം ഉള്‍പ്പെടെയുള്ള വിവരങ്ങളും ആരാഞ്ഞെന്നു ദേശീയ പാത അതോറിറ്റി അധികൃതര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാത നിര്‍മിക്കുന്നത്. മൈസൂരുവിലേക്കുള്ള രാത്രി യാത്രാ പ്രശ്‌നത്തിന് പരിഹാരമാകും. മൈസൂരുവിലെ വാജ്‌പേയി സര്‍ക്കിളില്‍ നിന്നു തുടങ...Read More »

More News in malappuram