മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചില്‍ പുറമേരി സഹകരണ ബാങ്കും; 11 ലക്ഷത്തിലധികം രൂപ കൈമാറി

നാദാപുരം : വാക്സിൻ ചാലഞ്ചിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുറമേരി സർവ്വീസ് സഹകരണ ബാങ്ക് 11,28,018 രൂപ ബാങ്ക് പ്രസിഡൻ്റ് വി.പി കുഞ്ഞികൃഷ്ണൻ വടകര തഹസിൽദാർക്ക് കൈമാറി. ബാങ്ക് വിഹിതത്തോടൊപ്പം ജീവനക്കാരുടെ രണ്ട് ദിവസത്തെ ശമ്പളവും ഭരണ സമിതി അംഗങ്ങളുടെ ഒരു മാസത്തെ സിറ്റിംഗ് ഫീസും ചേർന്നതാണ് ഈ തുക. ബാങ്ക് സെക്രട്ടറി കെ. ദേവി ദാസൻ, അസി.സെക്രട്ടറി,.കെ.രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. The post മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചില്‍ പുറമേരി സഹകരണ ബാങ്കും; 11 ലക്ഷത്തിലധികം രൂപ കൈമാറി...Read More »

കാര്‍ഷിക നഷ്ടപരിഹാരത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം

നാദാപുരം : കനത്ത മഴയിലും കാറ്റിലുമുണ്ടായ കൃഷിനാശം കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി കൃഷിഭവന്‍ അധികൃതരെ അറിയിച്ച് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം. കര്‍ഷകന്റെ പേര്, വീട്ടു പേര്, വാര്‍ഡ്, കൃഷിഭൂമിയുടെ ആകെ വിസ്തൃതി, കൃഷിനാശം ഉണ്ടായ വിളകളുടെ പേര്, എണ്ണം/വിസ്തൃതി എന്നീ വിവരങ്ങളും കൃഷിയിടത്തില്‍ കര്‍ഷകന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പടെ നാശനഷ്ടങ്ങളുടെ ചിത്രങ്ങളും ബന്ധപ്പെട്ട കൃഷി ഓഫീസറുടെ വാട്ട്സാപ്പ് നമ്പറിലേക്ക് അയക്കണം. നഷ്ടപരിഹാരം ലഭിക്കുന്നതിന് കര്‍ഷകര്‍ AIMS പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി ...Read More »

ജനകീയ കിച്ചണിലേക്ക് ഓൾ കേരള ഗോൾഡ് സിൽവ്വർ മർച്ചൻ്റ് അസോസ്സിയേഷൻ സഹായം

നാദാപുരം : കോവിഡ് പ്രതിരോധത്തിന് കൈതാങ്ങായി സ്വർണ- വെള്ളി വ്യാപരികളും രംഗത്ത്. നാദാപുരം ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കോവിഡ് രോഗികൾക്കും കോറൻ്റയി നിൽ കഴിയുന്നവർക്കും ഭക്ഷണം എത്തിച്ചു നൽകുന്ന ജനകീയ കിച്ചണിലേക്ക് ഓൾ കേരള ഗോൾഡ് സിൽവ്വർ മർച്ചൻ്റ് അസോസ്സിയേഷൻ ഭക്ഷ്യധാധ്യങ്ങൾ നൽകി. നാദാപുരം മേഖല സെക്രട്ടറി ദിനേശൻ ഭക്ഷ്യധാധ്യങ്ങൾ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദലിക്ക് കൈമാറി. The post ജനകീയ കിച്ചണിലേക്ക് ഓൾ കേരള ഗോൾഡ് സിൽവ്വർ മർച്ചൻ്റ് അസോസ്സിയേഷൻ സഹായം first appeared on nadapuramnews.Read More »

കോവിഡ് ചാലഞ്ച്; കല്ലാച്ചി ഗവ. ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥികൾ പതിനായിരം രൂപ നൽകി

നാദാപുരം : ഇ.കെ വിജയൻ എം.എൽ.എ.യുടെയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെയും പേരിൽ ആഹ്വാനം ചെയ്ത ചാലഞ്ച് ഫണ്ടിലേക്ക് കല്ലാച്ചി ഗവൺമെന്റ് ഹൈസ്ക്കൂൾ 85-88 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി വാട്ട് സപ്പ് ഗ്രൂപ്പിന്റെ സംഭാവനയായി പതിനായിരം രൂപ. തുകയുടെ ചെക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് എം.എൽ.എ.യ്ക്ക് കൈമാറി, പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി, ശ്രീജ . കെ.രാജീവൻ.കെ., ശ്രീനിവാസൻ ആവോലം, കെ.വി. മനോജ്, ഒ.പി.സജീവൻ , സുമേഷ് എ. , സത്യജിത്ത് വി.ജെ പങ്കെടുത്തു. ഇതിനിടെ കല്ലാച്ചിഎം.ഇ.ടി. കോളജിൽ കോവി […] The post...Read More »

ബഷീർ പറമ്പത്ത് നിര്യാതനായി

നാദാപുരം : ചിയ്യൂർ കുണ്ടുപാലത്തിങ്കൽ താമസിക്കുന്ന പറമ്പത്ത് ബഷീർ (55)നിര്യാതനായി. ഭാര്യ: സൗദ.മക്കൾ: നസീഫ്, ഷബ്‌ന, ത്വയ്യിബ് റോഷൻ, മരുമകൻ: മുഹമ്മദ്‌ പടിഞ്ഞാറെ തട്ടാറത്ത് കല്ലിക്കണ്ടി. സഹോദരങ്ങൾ: ഹമീദ്, സിറാജ്, കുഞ്ഞാലി കല്ലാച്ചി, നബീസു വടകര സുബൈദ തെരുവമ്പറമ്പ്. The post ബഷീർ പറമ്പത്ത് നിര്യാതനായി first appeared on nadapuramnews.Read More »

നൂറ് കിടക്കകൾ ; എം.ഇ.ടി കോളജിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു

നാദാപുരം : കല്ലാച്ചി എം.ഇ.ടി. കോളജിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു. നൂറ് കിടക്കളാണ് ആദ്യ ഘട്ടത്തിൽ ഒരുക്കിയത്. ഇ.കെ. വിജയൻ എം.എൽ.എ., തുണേരിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ, പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മാലി, വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ബിന്ദു പുതിയോട്ടിൽ, പഞ്ചായ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ സി.കെ.നാസർ, നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ജമീല. എം., നോഡൽ ഓഫീസർ ഡോക്ടർ ഷ് ശ്യം വി.കെ. […...Read More »

“ഞങ്ങൾക്കും കുടുംബമുണ്ട് ” കോവിഡ് മറച്ചുവെക്കരുതെന്ന് കെ.എസ്.ഇ. ബിയുടെ അഭ്യർത്ഥന

നാദാപുരം : “ഞങ്ങൾക്കും കുടുംബമുണ്ട് “ഓർക്കുക കോവിഡ് ഉണ്ടെന്ന വിവരം ജീവനക്കാരോട് മറച്ചുവെക്കരുതെന്ന് കെ.എസ്.ഇ. ബിയുടെ അഭ്യർത്ഥന. ഉപഭോക്താക്കളോട് കെ.എസ്.ഇ. ബിയുടെ അഭ്യർത്ഥന ഇങ്ങനെ….. ലോക്ക് ഡൗൺ തുടങ്ങിയതിനു ശേഷം എല്ലാ ദിവസവും ശക്തമായ മഴയും കാറ്റുമാണ്. പല സെക്ഷനിലും ജീവനക്കാർ വീട്ടിൽ പോലും പോകാതെ ജോലി ചെയ്യുന്നു. നിങ്ങളുടെ ആരുടെയെങ്കിലും വീട്ടിൽ കോവിഡ് പോസിറ്റീവ് ആളുകളുണ്ടെങ്കിൽ അവിടെ കറൻറ് പോയാൽ ശരിയാക്കുന്നതിന് ഓഫീസിൽ വിളിച്ചറിയിക്കുമ്പോൾ അക്കാര്യം കൂടി അറിയിക്കുക, ഓഫീസിൽ നിന...Read More »

കോവിഡ്; സൗജന്യ യാത്രാ സൗകര്യം ഒരുക്കി ഇരിങ്ങണ്ണൂർ സഹകരണ ബാങ്ക്

നാദാപുരം : കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി സൗജന്യ യാത്രാ സൗകര്യം ഒരുക്കി ഇരിങ്ങണ്ണൂർ സഹകരണ ബാങ്ക്. ബേങ്ക് പ്രവർത്തന പരിധിയായ തൂണേരി, എടച്ചേരി പഞ്ചായത്തുകളിലെ കോവിഡ് രോഗികൾക്കും, ക്വാറൻ്റീനിൽ കഴിയുന്നവർക്കുമാണ് സൗജന്യ യാത്രാ സൗകര്യം ഒരുക്കിയിട്ടുള്ളത്. ബാങ്ക് പ്രസിഡണ്ട് പി.കെ സുകുമാരൻ ഫ്ലാഗ് ഓഫ് ചെയ്തു. കോവിഡ് രോഗികൾക്കും, സമ്പർക്കത്താൽ ക്വാറൻ്റീനിൽ കഴിയുന്നവർക്കും കോവിഡ് ടെസ്റ്റ് ചെയ്യുന്നതിനും, ആശുപത്രി സന്ദർശനത്തിനുമായാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്. താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെട്ടാൽ ആശുപ...Read More »

തീരാദുരിതം; കല്ലാച്ചി വെള്ളത്തിനടിയിൽ

നാദാപുരം : മഴയൊന്ന് പെയ്താൽ കല്ലാച്ചിക്കാർക്ക് തീരാദുരിതം. സംസ്ഥാന പാത പുഴ കണക്കെ ഒഴുകുന്നു. കടകളിൽ വെള്ളം കയറുമെന്ന ആശങ്കയിൽ വ്യാപാരികളും . ഇന്നലെ മുതൽ നിർത്താത്തെ പെയ്യുന്ന മഴയിൽ കല്ലാച്ചി ടൗൺ അക്ഷരാർത്ഥത്തിൽ വെള്ളത്തിനടിയിലാണ്. അഴുക്കു ചാലിൽ നിന്നും മത്സ്യ മാർക്കറ്റിൽ നിന്നുമുള്ള മാലിന്യം കലർന്ന വെള്ളമാണ് റോഡിലൂടെ ഒഴുകുന്നത്. നാദാപുരം – കുറ്റ്യാടി സംസ്ഥാന പാതയിൽ കല്ലാച്ചി കോർട്ട് റോഡ് ജംഗ്ഷൻ മുതൽ പെട്രോൾ പമ്പിന് താഴെ വരെ റോഡിൽ നിറയെ മലിന ജലം […] The post തീരാദുരിതം; കല്ലാച്ചി വ...Read More »

ലോക് ഡൗണിന്റെ മറവിൽ കുന്നിടിക്കൽ തകൃതി; വള്ളിയാട് മലയിൽ ക്വാറി നിർമ്മാണം

നാദാപുരം : വള്ളിയാട് മലയിൽ ക്വാറി മാഫിയ വൻ തോതിൽ മലയിടിക്കുന്നതായി പരാതി. നിലവിലെ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി അനധികൃതമായാണ് മാഫിയ കുന്നിടിക്കുന്നതെന്നാണ് ആക്ഷേപം. പരിസരവാസികൾ പഞ്ചായത്ത് സെക്രട്ടറിക്കും വില്ലേജ് ഓഫീസർക്കും പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാതെ മാഫിയയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ക്വാറിക്ക് സമീപത്തുളള ഓലിയ തോട് നികത്തിയതിനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് തോട് ഭൂമിക്കടിയിലൂടെ ആക്കാൻ പൈപ്പുകൾ ഉപയോഗിച്ചു മാറ്റാനുളള ശ്രമവും നടക്കുന്നുണ്ട്. ല...Read More »

More News in nadapuram