കാവുന്തറ തുരുത്തിമുക്ക് റോഡ് പ്രവര്‍ത്തിയിലെ അപാകത ഉടന്‍ പരിഹരിക്കും

നടുവണ്ണൂര്‍: കാവുന്തറ തുരുത്തിമുക്ക് റോഡ് പ്രവര്‍ത്തിയിലെ അപാകത ഉടന്‍ പരിഹരിക്കുമെന്ന് എംഎല്‍എ കെ.എം. സച്ചിന്‍ദേവ് അറിയിച്ചു. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന നിങ്ങളോടൊപ്പം എംഎല്‍എ എന്ന പരിപാടിയില്‍ റോഡിനെക്കുറിച്ച് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് സ്ഥലസന്ദര്‍ശനം നടത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരന്‍ മറ്റ് ജനപ്രതിനി...

ജില്ലാ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

കോടഞ്ചേരി: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‌സില്‍ സൈക്ലിങ് അസോസിയേഷനും യുണൈറ്റഡ് അടിവാരം കലാകായിക സ്‌നേഹികളുടെ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. താമരശ്ശേരി ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് അഗസ്റ്റിന്‍ ഫ്‌ളാഗ്ഓഫ് ചെയ്തു ഉദ്ഘാടനം ചെ...

ഉള്ളിയേരി ബാലുശ്ശേരി റോഡില്‍ ഗതാഗത തടസ്സം നേരിടും

അത്തോളി : ഉള്ളിയേരി ബാലുശ്ശേരി റോഡില്‍ ഉള്ളിയേരി ടൗണില്‍ പാലം പണി നടക്കുന്നതിനാല്‍ ഗതാഗത തടസ്സം നേരിടും. ട്രാഫിക് ബ്ലോക്ക് ഒഴിവാക്കുന്നതിനായി പേരാമ്പ്ര ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന വാഹനങ്ങള്‍ തെരുവത്ത്കടവ് കക്കഞ്ചേരി മുണ്ടോത്ത് കൂമുള്ളി വഴി പോകാവുന്നതാണ.് പേരാമ്പ്ര ഭാഗത്തു നിന്നും ബാലുശ്ശേരി ഭാഗത്തേക്ക് പോവുന്ന വ...

കലക്ടറുടെ ചേമ്പറില്‍ യോഗം ചേര്‍ന്നു

ബാലുശ്ശേരി: മുളിയങ്ങല്‍ കായണ്ണ കൈതകൊല്ലി റോഡിലെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിനെ സംബന്ധിച്ചും, റോഡ് പണിയുടെ വേഗത കൂട്ടുന്നതതുമായി ബന്ധപ്പെട്ടും കലക്ടറുടെ ചേമ്പറില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശശി, പൊതുമരാമത്ത് റോഡ്‌സ്, വാട്ടര്‍ അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

കൂട്ടാലിട കൂരാച്ചുണ്ട് റോഡ് പൊട്ടിപ്പൊളിഞ്ഞു ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയില്‍

ബാലുശ്ശേരി: കൂട്ടാലിട കൂരാച്ചുണ്ട് റോഡ് പൊട്ടിപ്പൊളിഞ്ഞു ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയില്‍. കൂരാച്ചുണ്ടിലേക്കുള്ള ബസ്സ് സര്‍വീസുകള്‍ മിക്കതും സര്‍വീസ് അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായ സാഹചര്യത്തില്‍ യാത്രക്കാര്‍ ദുരിതത്തിലാവുകയാണ്. ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും അപകടപ്പെടുന്നത് ഇവിടെ നിത്യസംഭവമായിമാറിയിരിക്കുന്നു. എത്രയും പെട്ടന്ന് യ...

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ യുഡിഎഫ് ബാലുശ്ശേരി നിയോജമണ്ഡലം കമ്മറ്റി ധര്‍ണ്ണ നടത്തി

ബാലുശ്ശേരി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ യുഡിഎഫ് നിയോജമണ്ഡലം കമ്മറ്റി ബാലുശ്ശേരിയില്‍ ധര്‍ണ്ണ നടത്തി. പെട്രോള്‍, ഡീസല്‍, പാചക വാതക വില വര്‍ദ്ധനവ് പിന്‍വലിക്കുക, പൊതുമേഖലാസ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റ് തുലക്കുന്ന കേന്ദ്രനയം തിരുത്തുക, മുട്ടില്‍ മരംമുറി അഴിമതിക്കാരെ ശിക്ഷിക്കുക, മുഖ്യമന്ത്രിക്കെ...

ചരക്ക് ലോറി അപകടത്തില്‍ പെട്ട് താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസ്സം നേരിട്ടു

താമരശ്ശേരി: താമരശ്ശേരി ചുരം ഏഴാം വളവിനും എട്ടാം വളവിനും ഇടയില്‍ ചരക്ക് ലോറി അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് ഗതാഗത തടസ്സം നേരിട്ടു. ഇന്ന് ഉച്ചയ്ക്ക് 1.30 മണിയ്ക്കായിരുന്നു അപകടം. ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി അംഗങ്ങളും ചേര്‍ന്നാണ് ട്രാഫിക് നിയന്ത്രിച്ചത്. അപകടത്തില്‍പ്പെട്ട ലോറിയില്‍ നിന്ന് ചരക്ക് സാധനങ്ങള്‍ മാറ്റി കയറ്റുന്നത് കൊണ...

വയലട പോസ്റ്റാഫീസ് പുതിയ കെട്ടിടത്തിലേക്ക്

ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ വയലടയിലെ പോസ്റ്റ്ഓഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ദീര്‍ഘകാലമായി അസൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചിരുന്ന പോസ്റ്റ് ഓഫീസിന് ശരത് കക്കോടി സ്വന്തം സ്ഥലത്ത് സൗജന്യമായി കെട്ടിടം നിര്‍മ്മിച്ചു നല്‍കുകയായിരുന്നു. മെയില്‍ ഓവര്‍സിയര്‍ സന്തോഷ്‌കുമാര്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു....

പന്നൂര്‍ നരിക്കുനി റോഡില്‍ പന്നൂര്‍ മുതല്‍ നരിക്കുനി അങ്ങാടി വരെ ഗതാഗതം നിരോധിച്ചു

കോഴിക്കോട്: പന്നൂര്‍ നരിക്കുനി റോഡില്‍ പന്നൂര്‍ മുതല്‍ നരിക്കുനി അങ്ങാടി വരെ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡ് വഴിയുളള വാഹന ഗതാഗതം നിരോധിച്ചു. പന്നൂരില്‍ നിന്നും നരിക്കുനി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പന്നൂര്‍ കച്ചേരിമുക്ക് നരിക്കുനി റോഡ് വഴിയോ പന്നൂര്‍ കാഞ്ഞിരമുക്ക് നരിക്കുനി റോഡ് വഴി...

സിപിഐഎം പതാകകള്‍ കീറി നശിപ്പിച്ച നിലയില്‍

കൂട്ടാലിട : കോട്ടൂര്‍ അവിടനല്ലൂരില്‍ സിപിഐ(എം) പതാകകള്‍ കീറി നശിപ്പിച്ച നിലയില്‍. സിപിഐഎം അവിടനല്ലൂര്‍ ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി കടൂളി താഴെ മുതല്‍ വെളുത്താടത്ത് താഴെ വരെ സ്ഥാപിച്ച പതാകകളാണ് കീറി നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സിപിഐഎം അവിടനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പാര്‍ട്ടി ...