---
title: "അയനിക്കാട് തുരുത്ത് ഇനി ഒറ്റപെടില്ല; കൊയമ്പ്രത്ത് കണ്ടി പാലo നിർമ്മാണം ഉടൻ "
english_title: "Ayanikad Thurut is no longer isolated; Construction of Kandy Bridge in Coimbatore soon"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/100825/ayanikad-thurut-is-no-longer-isolated-construction-of-kandy-bridge-in-coimbatore-soon"
published_at: "2023-03-02T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64007aa43f2fc_river.jpg"
keywords: []
---

# അയനിക്കാട് തുരുത്ത് ഇനി ഒറ്റപെടില്ല; കൊയമ്പ്രത്ത് കണ്ടി പാലo നിർമ്മാണം ഉടൻ 

> **Lead Summary:** **ബാലുശ്ശേരി : **ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ ഉള്ളിയേരി നടുവണ്ണൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച കൊണ്ട് രാമൻ പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന അയനിക്കാട് - കൊയമ്പ്രത്ത് കണ്ടി പാലത്തിന്റെ പ്രവൃത്തി ടെൻഡർ ചെയ്തു.

## Article Content

**ബാലുശ്ശേരി : **ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ ഉള്ളിയേരി നടുവണ്ണൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച കൊണ്ട് രാമൻ പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന അയനിക്കാട് - കൊയമ്പ്രത്ത് കണ്ടി പാലത്തിന്റെ പ്രവൃത്തി ടെൻഡർ ചെയ്തു.

2020 - 21 ബഡ്ജറ്റിൽ 20 % തുക വകയിരുത്തി 4 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചിരുന്നു. തുടർന്ന് സങ്കേതികാനുമതി ലഭിച്ച് പ്രവൃത്തി ടെൻഡർ ചെയ്ത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസെറ്റിക്ക് ലഭിച്ചിട്ടുണ്ട്. ചീഫ് എൻജിനീയറുടെ അനുമതിക്ക് ശേഷം പ്രവൃത്തികൾ തുടങ്ങും.

19.70 മീറ്ററിന്റെ രണ്ട് സ്പാനും 20 മീറ്ററിന്റെ ഒരു സ്പാനും കൂടി ആകെ 59.40 മീറ്റർ നീളമാണ് പാലത്തിനുള്ളത് 9.70 മീറ്റർ വീതിയിൽ 7.50 മീറ്റർ ക്യാരേജ് വേയും . ഒരു വശത്ത് നടപ്പാതയുമായിട്ടാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്.

ഉള്ളിയേരി ഭാഗത്ത് 85 മീറ്റും നടുവണ്ണൂർ ഭാഗത്ത് 80 മീറ്റർ നീളത്തിലും സമീപന റോഡ് Bm & Bc ഉപരിതലത്തോടു കൂടിയാണ് നിർമ്മിക്കുന്നത് അയനിക്കാട് തുരുത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന കുടുംബങ്ങൾക്ക് ആശ്വാസമാകുന്നതോടൊപ്പം പ്രദേശത്ത് ടൂറിസം വികസനത്തിനും ഏറെ സഹായകമാവും

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/100825/ayanikad-thurut-is-no-longer-isolated-construction-of-kandy-bridge-in-coimbatore-soon)