---
title: "ഇന്ത്യൻ റെയിൽവേയുടെ ഭക്ഷണ കൊള്ളയ്ക്കെതിരെ ഡി വൈ എഫ് ഐ സ്നേഹവിരുന്ന് പ്രതിഷേധം "
english_title: "DYFI love feast protest against food looting by Indian Railways"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/100826/dyfi-love-feast-protest-against-food-looting-by-indian-railways"
published_at: "2023-03-02T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64007b647c388_dyfi2.jpg"
keywords: []
---

# ഇന്ത്യൻ റെയിൽവേയുടെ ഭക്ഷണ കൊള്ളയ്ക്കെതിരെ ഡി വൈ എഫ് ഐ സ്നേഹവിരുന്ന് പ്രതിഷേധം 

> **Lead Summary:** **കോഴിക്കോട് : **റെയിൽവേ സ്റ്റേഷനിലെ ഭക്ഷണ വിഭവങ്ങൾക്ക് കുത്തനെ വില വർധിപ്പിച്ച ഇന്ത്യൻ റെയിൽവേയുടെ നടപടിയിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ കൊള്ളക്കെതിരെ സ്നേഹവിരുന്ന് എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

**കോഴിക്കോട് : **റെയിൽവേ സ്റ്റേഷനിലെ ഭക്ഷണ വിഭവങ്ങൾക്ക് കുത്തനെ വില വർധിപ്പിച്ച ഇന്ത്യൻ റെയിൽവേയുടെ നടപടിയിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ കൊള്ളക്കെതിരെ സ്നേഹവിരുന്ന് എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചു.

റെയിൽവേ സ്റ്റേഷൻ അങ്കണത്തിൽ ഭക്ഷണം വിതരണം ചെയ്തു കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പരിപാടി ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പിസി ഷൈജു ഉദ്ഘാടനംചെയ്തു ജില്ലാ ട്രഷറർ ടി കെ.സുമേഷ് അധ്യക്ഷനായി.

സംസ്ഥാന കമ്മറ്റി അംഗം കെ.അരുൺ സംസാരിച്ചു . ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ് സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി ടി അതുൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/100826/dyfi-love-feast-protest-against-food-looting-by-indian-railways)