---
title: "കാരുണ്യ ഭവനം ഇന്ന് സാദിഖലി തങ്ങൾ കൈമാറും "
english_title: "Karunya Bhawan will be handed over today by Sadiqali Thangal"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/100833/karunya-bhawan-will-be-handed-over-today-by-sadiqali-thangal"
published_at: "2023-03-02T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64007d4e197e7_home.jpg"
keywords: []
---

# കാരുണ്യ ഭവനം ഇന്ന് സാദിഖലി തങ്ങൾ കൈമാറും 

> **Lead Summary:** **താമരശ്ശേരി : **ശിഹാബ് തങ്ങൾ സോഷ്യൽ വെൽഫെയർ അസോസിയേഷൻ 'കാരുണ്യം പൂക്കോട് ' നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ കാരുണ്യ ഭവനം ഇന്ന് വൈകുന്നേരം 5 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കൈമാറും.

## Article Content

**താമരശ്ശേരി : **ശിഹാബ് തങ്ങൾ സോഷ്യൽ വെൽഫെയർ അസോസിയേഷൻ 'കാരുണ്യം പൂക്കോട് ' നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ കാരുണ്യ ഭവനം ഇന്ന് വൈകുന്നേരം 5 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കൈമാറും.

ചടങ്ങിൽ പുതുതായി തിരഞ്ഞെടുത്ത ജില്ലാ, മണ്ഡലം, പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളെ ആദരിക്കും. ഒരു കുടുംബത്തിനുള്ള കുഴൽ കിണർ സമർപ്പണവും നടക്കും.

പൂക്കോടും പരിസര പ്രദേശങ്ങളിലും വർഷങ്ങളായി സാമൂഹിക, സാംസ്കാരിക, ആരോഗ്യ, വിദ്യഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് കാരുണ്യം പൂക്കോട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/100833/karunya-bhawan-will-be-handed-over-today-by-sadiqali-thangal)