---
title: "മുണ്ടോത്ത് ശ്രീകൃഷ്ണക്ഷേത്രത്തിൽ ഏകാദശി താലപ്പൊലി മഹോത്സവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു"
english_title: "The Ekadashi Thalapoli Festival Celebration Committee was formed at the Mundoth Krishna Temple"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/10113/the-ekadashi-thalapoli-festival-celebration-committee-was-formed-at-the-mundoth-krishna-temple"
published_at: "2021-11-11T18:04:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/618d0e0d307a4_w.JPG"
keywords: []
---

# മുണ്ടോത്ത് ശ്രീകൃഷ്ണക്ഷേത്രത്തിൽ ഏകാദശി താലപ്പൊലി മഹോത്സവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** ഉള്ളിയേരി: മുണ്ടോത്ത് ശ്രീകൃഷ്ണക്ഷേത്രത്തിൽ ഏകാദശി താലപ്പൊലി മഹോത്സവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

## Article Content

ഉള്ളിയേരി: മുണ്ടോത്ത് ശ്രീകൃഷ്ണക്ഷേത്രത്തിൽ ഏകാദശി താലപ്പൊലി മഹോത്സവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

താലപ്പൊലി മഹോത്സവം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഡിസംബർ14,15 എന്നീ തീയതികളിൽ നടക്കും. അശോകൻ എടക്കാട്ട് മീത്തൽ അധ്യക്ഷനായി. യോഗത്തിൽ ഷൈജു കുന്നത്ത് സ്വാഗതം പറഞ്ഞു.

നാരായണൻ ചാത്തൻ കുളത്തിൽ, സദാനന്ദൻ നമ്പിയാട്ടിൽ, പാർത്ഥസാരഥി പുല്ല കണ്ടി, സുകുമാരൻ നമ്പ്യാനോളി, കെ.എം. ശശി  എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി അശോകൻ എടക്കാട്മീത്തൽ (ചെയർമാൻ), നിധീഷ് നമ്പിയാട്ടിൽ (കൺവീനർ), സദാനന്ദൻ നമ്പിയാട്ടിൽ (ട്രഷറർ), കെ.എം. ശശി (വൈസ് ചെയർമാൻ), പി.പി. ദിനുജ് ( ജോയിൻ്റ് കൺവീനർ), വി.എം. ശൈലേഷ് (ജോയിൻ്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/10113/the-ekadashi-thalapoli-festival-celebration-committee-was-formed-at-the-mundoth-krishna-temple)