---
title: "അമ്പലക്കുന്ന് പട്ടിക വർഗ്ഗ കോളനിയുടെ സമഗ്ര വികസനം; അവലോകനം എം എൽ എ  കെ. എം സച്ചിൻ ദേവിന്റെ നേതൃതതത്തിൽ ചേർന്നു"
english_title: "Comprehensive Development of Ambalakkuman Scheduled Caste Colony; Review MLA K. Joined the leadership of M Sachin Dev"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/102399/comprehensive-development-of-ambalakkuman-scheduled-caste-colony-review-mla-k-joined-the-leadership-of-m-sachin-dev"
published_at: "2023-03-10T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b42e1b87ec_sachin.jpg"
keywords: []
---

# അമ്പലക്കുന്ന് പട്ടിക വർഗ്ഗ കോളനിയുടെ സമഗ്ര വികസനം; അവലോകനം എം എൽ എ  കെ. എം സച്ചിൻ ദേവിന്റെ നേതൃതതത്തിൽ ചേർന്നു

> **Lead Summary:** **കൂരാചുണ്ട് : **കൂരാചുണ്ട് ഗ്രാമ പഞ്ചായത്തിലെ അമ്പലക്കുന്നു പട്ടിക വർഗ്ഗ കോളനിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഒരു കൂടി രൂപയുടെ അംബേദ്ക്കർ സെറ്റിൽമെന്റ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ഡി പി ആർ പ്രാദേശിക തല അംഗീകാരവും പ്രവൃത്തികൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച അവലോകനം കൂരചുണ്ടു ഗ്രാമപഞ്ചായത്തിൽ ബാലുശ്ശേരി നിയോജക മണ്ഡലം എം എൽ എ കെ. എം സച്ചിൻ ദേവിന്റെ നേതൃതതത്തിൽ ചേർന്നു.

## Article Content

**കൂരാചുണ്ട് : **കൂരാചുണ്ട് ഗ്രാമ പഞ്ചായത്തിലെ അമ്പലക്കുന്നു പട്ടിക വർഗ്ഗ കോളനിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഒരു കൂടി രൂപയുടെ അംബേദ്ക്കർ സെറ്റിൽമെന്റ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ഡി പി ആർ പ്രാദേശിക തല അംഗീകാരവും പ്രവൃത്തികൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച അവലോകനം കൂരചുണ്ടു ഗ്രാമപഞ്ചായത്തിൽ ബാലുശ്ശേരി നിയോജക മണ്ഡലം എം എൽ എ കെ. എം സച്ചിൻ ദേവിന്റെ നേതൃതതത്തിൽ ചേർന്നു.

ലൈഫ് പദ്ധതിയിൽ ഉൾപെടാത്തവരുടെ വീട് റിപയർ, റോഡ് നിർമ്മാണം, റി ടെയിനിങ് വോൾ,സാംസ്‌കാരിക നിലയം, മിനി മാസ്റ്റ് തുടങ്ങിയ പ്രവർത്തികൾക് അംഗീകാരം നൽകി.

പ്രസ്തുത യോഗത്തിൽ കൂരചുണ്ടു ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട്. ശ്രീ പോളികാരക്കട,വൈസ് പ്രസിഡണ്ട്. റസീന, വാർഡ് മെമ്പർ ഡാർലി.അബ്രഹാം, ജില്ലാ ട്രൈബൽ ഡവ ല പ്മെന്റ് ഓഫീസർ ശ്രീ എം കെ മെഹറൂഫ്. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ശ്രീ എ .ഷമീർ ULCCS എൻജിനീയർമാർ എന്നിവർ പങ്കെടുത്തു. അംഗീകാരം നൽകിയ പദ്ധതിയുടെ അന്തിമ .ഡി. പി. ആർ 15.03.23 നു ജില്ല തല യോഗത്തിൽ സമർപ്പിക്കും

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/102399/comprehensive-development-of-ambalakkuman-scheduled-caste-colony-review-mla-k-joined-the-leadership-of-m-sachin-dev)