---
title: "നടുവണ്ണൂർ ഗ്രാമ  പഞ്ചായത്ത് ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തിൽ  സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Naduvannur Grama Panchayat organized a free homeopathic medical camp under the leadership of homeopathic hospital"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/102985/naduvannur-grama-panchayat-organized-a-free-homeopathic-medical-camp-under-the-leadership-of-homeopathic-hospital"
published_at: "2023-03-14T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64102cd61ebe1_camo.jpg"
keywords: []
---

# നടുവണ്ണൂർ ഗ്രാമ  പഞ്ചായത്ത് ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തിൽ  സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂർ : **കേരള സർക്കാറിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായുള്ള നൂറ് ദിന കർമ്മ പദ്ധതിയോടനുബന്ധിച്ച് നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂർ : **കേരള സർക്കാറിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായുള്ള നൂറ് ദിന കർമ്മ പദ്ധതിയോടനുബന്ധിച്ച് നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

നൂറിൽപരം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു ജില്ലയിലെ ഹോമിയൊ മെഡിക്കൽ വിഭാഗത്തിലെ വിവിധ വിഭാഗം ഡോക്ടർമാർ പങ്കെടുത്തു. ക്യേമ്പിനോടനുബന്ധിച്ച് ഹോമിയോപ്പതി വകുപ്പിലെ വിവിധ പദ്ധതികളെ പരിചയപ്പെടുത്തി ഡോ : സന്ധ്യ, ഡോ.പ്രതിഭ, ഡോ. സഫല, ഡോ.അഷിത , എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

മെഡിക്കൽ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.. ടി.പി. ദാമോദരൻ മാസ്റ്റർ നിർവ്വഹിച്ചു ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ. ടി.സി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വികസന കാര്യ ചെയർമാൻ സുധീഷ് ചെറുവത്ത്, H M.C അംഗം ടി.സി. ബാബു, വി.കെ. വസന്തകുമാർ , എന്നിവർ സംസാരിച്ചു. ചടങ്ങിന് മെഡിക്കൽ ഓഫീസർ ഡോ : അഷിത സ്വാഗതവും ,ആരോഗ്യ സ്ഥിരം സമിതിയംഗം സജീവൻ മക്കാട്ട് നന്ദിയും രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/102985/naduvannur-grama-panchayat-organized-a-free-homeopathic-medical-camp-under-the-leadership-of-homeopathic-hospital)