അത്തോളി തോരായി പുഴയോരത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളുന്നതായുള്ള വിദ്യാര്‍ത്ഥിയുടെ പരാതിയെത്തുടര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

അത്തോളി തോരായി പുഴയോരത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളുന്നതായുള്ള വിദ്യാര്‍ത്ഥിയുടെ പരാതിയെത്തുടര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
Oct 4, 2021 11:06 AM | By Balussery Editor

 അത്തോളി : അത്തോളി തോരായി പുഴയോരത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളുന്നതായുള്ള വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പഞ്ചായത്തും ഹരിത കര്‍മ്മ സേനയും സന്നദ്ധ പ്രവര്‍ത്തകരും കൈകോര്‍ത്ത് ഗാന്ധി ജയന്തി ദിനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

അത്തോളി തോരായി പുഴയോരമാണ് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ നന്മ സാസ്‌ക്കാരിക വേദി, ഹരിത കര്‍മ്മ സേന എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമാണ് അത്തോളി പ്രദേശത്തെ തോരായിക്കടവ് പുഴയോരം. പുതുക്കി പണിത റോഡിന്റെ ഇരുവശവും മരം വെച്ച് പിടിപ്പിച്ച് പ്രദേശത്തേക്ക് ടൂറിസ്റ്റ്കളെ ആകര്‍ഷിപ്പിക്കും വിധം മനോഹരമാക്കി. എന്നാല്‍ പുഴയോരങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായത് ഇതിനെല്ലാം വിലങ്ങുതടിയായി.

അത്തോളി ഹൈസ്‌ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയും പരിസ്ഥിതി സീഡ് ക്ലബ് അംഗവുമായ ആര്‍. വിനായകാണ് പുഴയോരത്തെ പ്ലാസ്റ്റിക് മാലിന്യം കുന്ന്കൂടുന്നത് പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് പഞ്ചായത്ത് ഭരണ സമിതി ഗാന്ധി ജയന്തി ദിനത്തില്‍ പുഴയോരം ശുചീകരണം നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാമചന്ദന്‍ പറഞ്ഞു.

വിനായകിന്റെ പരാതി സ്‌കൂളിലെ പരിസ്ഥിതി കണ്‍വീനര്‍ പി.ബി. നിഷ, ഗ്രാമ പഞ്ചായത്ത് അംഗം ശകുന്തളയ്ക്ക് കൈമാറുകയായിരുന്നു. പുഴയോര ശുചീകരണത്തിന് പഞ്ചായത്തും ഹരിത കര്‍മ്മ സേനയും തയ്യാറെടുത്തപ്പോള്‍ പ്രദേശത്തെ നന്മ സാസ്‌ക്കാരിക വേദിയും ഒപ്പം ചേര്‍ന്നു.

The clean-up operation was carried out following a complaint by a student that plastic waste was being dumped on the river bank

Next TV

Related Stories
Top Stories










News Roundup