---
title: "അതിഥി തൊഴിലാളികൾക്ക് മെഗാ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണവും സംഘടിപ്പിച്ചു"
english_title: "Organized mega medical camp and awareness for guest workers"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/104364/organized-mega-medical-camp-and-awareness-for-guest-workers"
published_at: "2023-03-21T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419ceb37c413_Untitled-1.jpg"
keywords: []
---

# അതിഥി തൊഴിലാളികൾക്ക് മെഗാ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണവും സംഘടിപ്പിച്ചു

> **Lead Summary:** > **ബാലുശ്ശേരി : **കിനാലൂർ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന കെഎസ്ഐഡിസി യിലെ അതിഥി തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് കിനാലൂർ അപ്നാഘറിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും "കവച് " രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.

## Article Content

> **ബാലുശ്ശേരി : **കിനാലൂർ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന കെഎസ്ഐഡിസി യിലെ അതിഥി തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് കിനാലൂർ അപ്നാഘറിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും "കവച് " രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.

കെ എസ് ഐ ഡി സിയിലെ 62 വ്യവസായ യൂണിറ്റുകളിൽ നിന്നായി 600 ഓളം അതിഥി തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു , മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി സൗജന്യ മരുന്നു വിതരണവും നടത്തി.

എംഎൽഎയുടെ അസാന്നിധ്യത്തിൽ പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം. കുട്ടികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു , കോഴിക്കോട് അസിസ്റ്റന്റ് ലേബർ ഓഫീസർ അനൂജ് എൽ എൻ അധ്യക്ഷനായി.

കൊയിലാണ്ടി അസിസ്റ്റൻറ് ലേബർ ഓഫീസർ സന്തോഷ് കുമാർ സ്വാഗതവും,കോഴിക്കോട് ജില്ലാ ലേബർ ഓഫീസിലെ സൂപ്രണ്ട് സ്വപ്നകുമാരി നന്ദിയും പറഞ്ഞു ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ റംല വെട്ടത്തിൽ, ഡോക്ടർ ജുനൈദ് , സുനിൽകുമാർ പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/104364/organized-mega-medical-camp-and-awareness-for-guest-workers)