---
title: "ഉള്ളിയേരി ഫെസ്റ്റ് 2023 - 2024 സ്വാഗത സംഘം രൂപീകരിച്ചു"
english_title: "Ullieri Fest 2023 - 2024 Welcome Team formed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/104376/ullieri-fest-2023-2024-welcome-team-formed"
published_at: "2023-03-21T21:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419d314bc9c4_Untitled-1.jpg"
keywords: []
---

# ഉള്ളിയേരി ഫെസ്റ്റ് 2023 - 2024 സ്വാഗത സംഘം രൂപീകരിച്ചു

> **Lead Summary:** **ഉള്ളിയേരി : **ഉള്ളിയേരി ഗ്രാമ പഞ്ചായത്തിലെ വിവിധ കാർഷിക തൊഴിലാളി ജീവന മേഖലകളുടെയും , കലാ-സാംസ്കാരിക സാമൂഹിക രാഷ്ട്രീയ മേഖലകളിലേയും വ്യാപാരികൾ, വിദ്യാർത്ഥികൾ, അധ്യാപകർ, യുവജനങ്ങൾ . വനിതകൾ വയോജനങ്ങൾ എന്നീ വിഭാഗങ്ങളുടെയും സാംസ്കാരിക ഉത്സവമായിട്ടാണ് ഫെസ്റ്റ് 2023 ഏപ്രിൽ 24 മുതൽ 30 വരെ നടക്കുന്നത്.

## Article Content

**ഉള്ളിയേരി : **ഉള്ളിയേരി ഗ്രാമ പഞ്ചായത്തിലെ വിവിധ കാർഷിക തൊഴിലാളി ജീവന മേഖലകളുടെയും , കലാ-സാംസ്കാരിക സാമൂഹിക രാഷ്ട്രീയ മേഖലകളിലേയും വ്യാപാരികൾ, വിദ്യാർത്ഥികൾ, അധ്യാപകർ, യുവജനങ്ങൾ . വനിതകൾ വയോജനങ്ങൾ എന്നീ വിഭാഗങ്ങളുടെയും സാംസ്കാരിക ഉത്സവമായിട്ടാണ് ഫെസ്റ്റ് 2023 ഏപ്രിൽ 24 മുതൽ 30 വരെ നടക്കുന്നത്.

ഏഴു ദിവസത്തെ സാംസ്കാരിക ഉത്സവും ഒരു മാസത്തെ വ്യാപാര ഉത്സവവും ഫെസ്റ്റിന്റെ ഭാഗമായി നടക്കുകയാണ് ഘോഷയാത്ര, ഉദ്ഘാടന സമ്മേളനം, വിവിധ ക്ലാസിക് പ്രോഗ്രാമുകൾ , സാംസ്കാരിക സമ്മേളനം, നാടകം, തെരുവ് സംഗീതിക , നാടക കലാകാരൻന്മാരെ ആദരിക്കൽ , വിദ്യാർത്ഥിയയുവജന സെമിനാർ , വനിതാ സെമിനാർ. ഇശൽ നിലാവ്, തലമുറകളുടെ സംഗമം, ആ യോധന കലാ അവതരണം. മേഘാഷോ, പാടി പതിഞ്ഞ പാട്ടുകൾ, തൊഴിൽ സെമിനാർ.

തൊഴിലാളി സെമിനാർ , വനിതോത്സവം, പ്രതിഭാസംഗമം, ഗാനമേള എന്നീ പരിപാടികൾ ഫെസ്റ്റിന്റെ ഭാഗമായി ഏഴു ദിവസങ്ങളിൽ നടക്കും സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് അജിത സ്വാഗതം വഹിച്ചു. പ്രശസ്ത സാഹിത്യക്കാരൻ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എൻ.എം. ബാലരാമൻ പാനൽ അവതരിപ്പിച്ചു.

കെ.ടി. സുകുമാരൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി രജനി.പി.നന്ദിയും രേഖപ്പെടുത്തി. ജില്ലാ കൗൺസിൽ അംഗം മുക്കം മുഹമ്മദ്, സിന്ധു സുരേഷ്, ആലംങ്കോട് സുരേഷ് ബാബു, പി. ഷാജി, ചന്ദ്രിക പൂമഠത്തിൽ, ബീന ടീച്ചർ, കെ.കെ.സുരേഷ് . അബു ഹാജി, സോമൻ നമ്പ്യാർ, ഒള്ളൂർ ദാസൻ ,ഷാജു ചെറുക്കാവിൽ . ഭാസ്കരൻ കിടാവ് , നാരായണൻ കിടാവ്. കുമാരൻ എന്നിവർ സംസാരിച്ചു.

ഫെസ്റ്റ് ചെയർ പേഴ്സൺ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജിതയും. വൈസ് ചെയർമാൻമാർ എ.കെ. മണി, പി. നാസർ .കെ.കെ.സുരേഷ് . അബു ഹാജി, ഭാസ്കരൻ കിടാവ്. രാജേന്ദ്രൻ കുളങ്ങര . ആലംങ്കോട് സുരേഷ് ബാബു, ചന്ദ്രിക പൂമഠത്തിൽ എന്നിവരും . ജനറൽ കൺവീനർ വൈസ് പ്രസിഡണ്ട് എൻ.എം. ബാലരാമൻ മാസ്റ്റർ ജോ : കൺവീനർ മാരായി ഷാജു ചെറുക്കാവിൽ , ഷാജി പാറയ്ക്കൽ, വിജയൻ മുണ്ടോത്ത്, ദാമോദരൻ ഇ.എം.. ദിവാകരൻ ഉള്ളിയേരി . കിഷോർ, ടി.പി. ദിനേശൻ മാസ്റ്റർ . സുകുമാരൻ കെ.ടി, ബീന ടീച്ചർ, നാരായണൻ മാസ്റ്റർ എന്നിവരും ഫെസ്റ്റ് കോഡിനേറ്റർ ആയിഉള്ളിയേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രജനിയെയും . ട്രഷറർ - ഒള്ളൂർ ദാസൻ എന്നിവരുമടക്കം ആയിരത്തി ഒന്ന് അംഗ സ്വാഗത സംഘ ജനറൽ കമ്മിറ്റിയും . 251 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും തെരഞ്ഞെടുക്കപ്പെട്ടു.

പ്രോഗ്രാം , സാമ്പത്തികം, പബ്ലിസിറ്റി . ഘോഷയാത്ര . മൊമെന്റോ ,കാർണിവൽ . ലോ ആന്റ് ഓർഡർ , വ്യാപാരോത്സവം, വനിതോത്സവം, ഡ്രൈവേഴ്സ് മീറ്റ്, പ്രതിഭാസംഘമം സ്റ്റേജ ലൈറ്റ് ആന്റ് സൗണ്ട് , ഫുഡ്, വളർണ്ടിയർ , റിസപ്ഷൻ എന്നീ പതിനെഞ്ചസബ് കമ്മിറ്റി കളെയും തെരെഞ്ഞെടുക്കപ്പെട്ടു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/104376/ullieri-fest-2023-2024-welcome-team-formed)