---
title: "റോഡരികിലെ ചരിഞ്ഞ മരം അപകടഭീഷണി ഉയർത്തുന്നു "
english_title: "A fallen tree on the roadside poses a hazard"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/104528/a-fallen-tree-on-the-roadside-poses-a-hazard"
published_at: "2023-03-22T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641adba0f37d9_accident.jpg"
keywords: []
---

# റോഡരികിലെ ചരിഞ്ഞ മരം അപകടഭീഷണി ഉയർത്തുന്നു 

> **Lead Summary:** **അത്തോളി :** കാർ തട്ടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡിലേക്ക് ചാഞ്ഞ മരത്തിലിടിച്ച് നാല് പേർക്ക് പരിക്ക്. ഇന്ന് രാവിലെ ഒൻപത് മണിയോടെ അത്തോളി പൂക്കോട് ഗ്രാമീണ ഗ്രാന്ഥാലയത്തിന് സമീത്തായിരുന്നു സംഭവം.

## Article Content

**അത്തോളി :** കാർ തട്ടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡിലേക്ക് ചാഞ്ഞ മരത്തിലിടിച്ച് നാല് പേർക്ക് പരിക്ക്. ഇന്ന് രാവിലെ ഒൻപത് മണിയോടെ അത്തോളി പൂക്കോട് ഗ്രാമീണ ഗ്രാന്ഥാലയത്തിന് സമീത്തായിരുന്നു സംഭവം.

കൊയിലാണ്ടി നിന്നും ചീക്കിലോട്ടേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ തെറ്റായ ദിശയിൽ വന്ന കാറിൽ ഇടിക്കാതിരിക്കാനായി വെട്ടിക്കുകയായിരുന്നു. തുടർന്ന് അപകടകരമാം വിധം റോഡിലേക്ക് ചാഞ്ഞു കിടന്ന മരത്തിൽ ഇടിച്ചു.

നിസാര പരിക്കുകളോടെ രണ്ടു കുട്ടികൾ ഉൾപ്പെടെയുള്ള ഓട്ടോയാത്രക്കാരെ അത്തോളി സഹകരാണശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരം അപകട സാധ്യതയാണെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/104528/a-fallen-tree-on-the-roadside-poses-a-hazard)