---
title: "കുട്ടല്ലൂർ ശ്രീ ഭഗവതിക്ഷേത്രത്തിലെ ഗുരുതിയും വിളക്കുത്സവവും വെള്ളി ശനി ദിവസങ്ങളിൽ "
english_title: "Guruthi and lamp festival at Kuttallur Sri Bhagavatikshetra on Friday and Saturday"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/104531/guruthi-and-lamp-festival-at-kuttallur-sri-bhagavatikshetra-on-friday-and-saturday"
published_at: "2023-03-22T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641add794e303_Untitled-1.jpg"
keywords: []
---

# കുട്ടല്ലൂർ ശ്രീ ഭഗവതിക്ഷേത്രത്തിലെ ഗുരുതിയും വിളക്കുത്സവവും വെള്ളി ശനി ദിവസങ്ങളിൽ 

> **Lead Summary:** **ബാലുശ്ശേരി : **ബാലുശ്ശേരി മുക്ക് കുട്ടല്ലൂർ ശ്രീ ഭഗവതിക്ഷേത്രത്തിലെ ഗുരുതിയും വിളക്കുത്സവവും 2023 മാർച്ച് 24, 25 തിയ്യതികളിൽ പൂർവാധികം ഭംഗിയായി ആഘോഷിക്കുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

## Article Content

**ബാലുശ്ശേരി : **ബാലുശ്ശേരി മുക്ക് കുട്ടല്ലൂർ ശ്രീ ഭഗവതിക്ഷേത്രത്തിലെ ഗുരുതിയും വിളക്കുത്സവവും 2023 മാർച്ച് 24, 25 തിയ്യതികളിൽ പൂർവാധികം ഭംഗിയായി ആഘോഷിക്കുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

ഉത്സവത്തോടനുബന്ധിച്ചു മാർച്ച് 24 വെള്ളിയാഴ്ച രാത്രി 7 മണിക്ക് കലാപരിപാടികൾ (ഹൃദ്യം 2023) ക്ഷേത്ര പരിസരത്തുവച്ചു നടത്തപ്പെടും. ഉത്സവദിവസമായ മാർച്ച് 25 ശനിയാഴ്ച ഗണപതി ഹോമം, ചെണ്ടമേളം, വാൾ എഴുന്നള്ളിപ്പ്, താലപ്പൊലി എഴുന്നള്ളിപ്പ്, വിളക്ക് എഴുന്നള്ളിപ്പ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/104531/guruthi-and-lamp-festival-at-kuttallur-sri-bhagavatikshetra-on-friday-and-saturday)