---
title: "അത്തോളി ഗ്രാമ പഞ്ചായത്ത് 6-ആം വാര്‍ഡില്‍ കൃഷിക്കൂട്ടം -30 പേരടങ്ങുന്ന ഹരിത ഗ്രൂപ്പ് നേതൃത്വത്തില്‍ നാല് ഏക്കര്‍ തരിശ് സ്ഥലത്ത് മഞ്ഞള്‍ കൃഷി നടത്തി"
english_title: "In Atholi Gram Panchayat 6th Ward, a farming team of 30 members led by Harita Group cultivated turmeric on four acres of barren land."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/104534/in-atholi-gram-panchayat-6th-ward-a-farming-team-of-30-members-led-by-harita-group-cultivated-turmeric-on-four-acres-of-barren-land"
published_at: "2023-03-22T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641adfbda882a_Untitled-1.jpg"
keywords: []
---

# അത്തോളി ഗ്രാമ പഞ്ചായത്ത് 6-ആം വാര്‍ഡില്‍ കൃഷിക്കൂട്ടം -30 പേരടങ്ങുന്ന ഹരിത ഗ്രൂപ്പ് നേതൃത്വത്തില്‍ നാല് ഏക്കര്‍ തരിശ് സ്ഥലത്ത് മഞ്ഞള്‍ കൃഷി നടത്തി

> **Lead Summary:** **അത്തോളി : **അത്തോളി ഗ്രാമ പഞ്ചായത്ത് 6-ആം വാര്‍ഡില്‍ കൃഷിക്കൂട്ടം -30 പേരടങ്ങുന്ന ഹരിത ഗ്രൂപ്പ് നേതൃത്വത്തില്‍ നാല് ഏക്കര്‍ തരിശ് സ്ഥലത്ത് മഞ്ഞള്‍ കൃഷി നടത്തി. 2022 മെയില്‍ ആരംഭിച്ച കൃഷിയുടെ മേല്‍ നോട്ടം പൂര്‍ണമായും കുടുംബശ്രീക്കായിരുന്നു.

## Article Content

**അത്തോളി : **അത്തോളി ഗ്രാമ പഞ്ചായത്ത് 6-ആം വാര്‍ഡില്‍ കൃഷിക്കൂട്ടം -30 പേരടങ്ങുന്ന ഹരിത ഗ്രൂപ്പ് നേതൃത്വത്തില്‍ നാല് ഏക്കര്‍ തരിശ് സ്ഥലത്ത് മഞ്ഞള്‍ കൃഷി നടത്തി. 2022 മെയില്‍ ആരംഭിച്ച കൃഷിയുടെ മേല്‍ നോട്ടം പൂര്‍ണമായും കുടുംബശ്രീക്കായിരുന്നു.

മികച്ച വിളവെടുപ്പ് നടത്താന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് കൃഷിക്ക് നേതൃത്വം കൊടുത്ത വാര്‍ഡ് അംഗം സി.കെ.റിജേഷ് പറഞ്ഞു. സ്വകാര്യവ്യക്തിയുടെ ഭൂമി പാട്ടത്തിനെടുത്തായിരുന്നു കൃഷിക്ക് പശ്ചാത്തമൊരുക്കിയത്.25-ഓളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തിയായിരുന്നു നിലെമാരുക്കല്‍ നടത്തിയത്.

ഗ്രാമ പഞ്ചായത്തിന്റെ ജനകീയാസൂത്രണം - തരിശ് പദ്ധതി യില്‍ ഉള്‍പ്പെടുത്തി കൃഷിഭവന്‍ മുഖേനെ ഗ്രൂപ്പിന് കൃഷിയ്ക്ക് അനൂകൂല്യം നല്‍കിയതായി കൃഷി ഒഫിസര്‍ കെ.ടി. സുവര്‍ണ്ണ ശ്യാം പറഞ്ഞു. മഞ്ഞള്‍ അത്തോളി കാര്‍ഷിക കര്‍മ്മസേന മുഖാന്തിരം, പഞ്ചായത്തിന്റെ സ്വയം പര്യാപ്ത മഞ്ഞള്‍ ഗ്രാമം പദ്ധതി മുഖേനെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും.

കൃഷി വിളവെടുപ്പ് ഉദ്ഘാടനം വാര്‍ഡ് അംഗം സി.കെ റിജേഷ് നിര്‍വഹിച്ചു.സിഡിഎസ് ചെയര്‍പേഴ്സണ്‍ വിജില സന്തോഷ് അധ്യക്ഷയായി. തൊഴിലുറപ്പ് എഞ്ചിനീയര്‍ കെ. രജിഷ, കൃഷി ഓഫീസര്‍ കെ.ടി. സുവര്‍ണ്ണ ശ്യാം, കൃഷി അസിസ്റ്റന്റ് ടി.എം.വിനീത, ഹരിത ഗ്രൂപ്പ് പ്രസിഡന്റ് സാവിത്രി, സെക്രട്ടറി കെ. റീന, ട്രഷറര്‍ വിനീത, രാധാകൃഷ്ണന്‍, ദേവി കരുമനക്കല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/104534/in-atholi-gram-panchayat-6th-ward-a-farming-team-of-30-members-led-by-harita-group-cultivated-turmeric-on-four-acres-of-barren-land)