---
title: " ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ 160 വാർഡുകളിൽ മഞ്ഞൾ കൃഷി വ്യാപിപ്പിക്കുന്നു"
english_title: "Turmeric cultivation is being spread in 160 wards of Balussery constituency"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/105423/turmeric-cultivation-is-being-spread-in-160-wards-of-balussery-constituency"
published_at: "2023-03-26T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6420796aa9dca_tumeric.jpg"
keywords: []
---

#  ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ 160 വാർഡുകളിൽ മഞ്ഞൾ കൃഷി വ്യാപിപ്പിക്കുന്നു

> **Lead Summary:** **ബാലുശ്ശേരി : **ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ 160 വാർഡുകളിൽ മഞ്ഞൾ കൃഷി വ്യാപിപ്പിക്കുന്നു. മഞ്ഞൾ കൃഷി പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കൾ രാവിലെ 9.30 ന് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ശില്പശാല സംഘടിപ്പിക്കും.

## Article Content

**ബാലുശ്ശേരി : **ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ 160 വാർഡുകളിൽ മഞ്ഞൾ കൃഷി വ്യാപിപ്പിക്കുന്നു. മഞ്ഞൾ കൃഷി പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കൾ രാവിലെ 9.30 ന് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ശില്പശാല സംഘടിപ്പിക്കും.

കോഴിക്കോട് അടക്ക -സുഗന്ധ വിള വികസന ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് ശില്പശാല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. മണ്ഡലത്തിലെ പഞ്ചായത്തുകളിലെ ഒരു വാർഡിൽ നിന്ന് ഒരു പ്രതിനിധിയടക്കം പഞ്ചായത്തിൽ നിന്ന് പരമാവധി 20 പേർ പങ്കെടുക്കാം.

തുടക്കത്തിൽ ഒരേക്കറിൽ കൃഷി ചെയ്യുകയാണ് ലക്ഷ്യം. ഔഷധ ഗുണം ഏറെയുളള മഞ്ഞളിന്റെ ഉൽപ്പാദനം വർധിപ്പിക്കുന്ന തോടൊപ്പം മൂല്യ വർധി ത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിപണനവും ലക്ഷ്യം വയ്ക്കുന്നു.

ശില്പശാലയിൽ മഞ്ഞൾ കൃഷിയും കീട നിയന്ത്രണവും എന്ന വിഷയത്തിൽ വിദഗ്ധർ ക്ലാസെടുക്കും. മണ്ഡലത്തിലെ കാർഷിക പ്രവർത്തനങ്ങൾ എകീകരിക്കുന്നതിനായി വാർഡ് തലത്തിൽ കാർഷിക സമിതികൾ രൂപീകരിക്കും.

പഞ്ചായത്ത് അടിസ്ഥാനത്തിലും മണ്ഡലാടിസ്ഥാനത്തിലും സമിതികൾ നിലവിൽ വരും. വിവിധ സഹായങ്ങൾ സർക്കാരിൽ നിന്ന് ഇതിനായി ലഭ്യമാക്കുമെന്ന് കെ.എം.സച്ചിൻ ദേവ് എം.എൽ.എ. പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/105423/turmeric-cultivation-is-being-spread-in-160-wards-of-balussery-constituency)