---
title: "ബാലുശ്ശേരിയുടെ സമഗ്രമാറ്റത്തിന് താങ്ങായി തണലായി എന്റെ ബാലുശ്ശേരി"
english_title: "My Balussery became a support for the complete transformation of Balussery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/105426/my-balussery-became-a-support-for-the-complete-transformation-of-balussery"
published_at: "2023-03-26T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64207aa16bc1b_Untitled-1.jpg"
keywords: []
---

# ബാലുശ്ശേരിയുടെ സമഗ്രമാറ്റത്തിന് താങ്ങായി തണലായി എന്റെ ബാലുശ്ശേരി

> **Lead Summary:** **ബാലുശ്ശേരി : **ബാലുശ്ശേരിയുടെ സമഗ്രമാറ്റത്തിനായി നമുക്ക് ഒന്നിക്കാം എന്ന സന്ദേശമുയര്‍ത്തി എന്റെ ബാലുശ്ശേരി (മൈബി) പിറവിയെടുത്തു.ബാലുശ്ശേരിയുടെ പ്രതീക്ഷകള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ജനപക്ഷത്തു നിന്നുള്ള ശ്രമം നടത്തുക എന്നതാണ്‌ ലക്ഷ്യം.

## Article Content

**ബാലുശ്ശേരി : **ബാലുശ്ശേരിയുടെ സമഗ്രമാറ്റത്തിനായി നമുക്ക് ഒന്നിക്കാം എന്ന സന്ദേശമുയര്‍ത്തി എന്റെ ബാലുശ്ശേരി (മൈബി) പിറവിയെടുത്തു.ബാലുശ്ശേരിയുടെ പ്രതീക്ഷകള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ജനപക്ഷത്തു നിന്നുള്ള ശ്രമം നടത്തുക എന്നതാണ്‌ ലക്ഷ്യം.

ടൗണിന്റെ പുതിയ വികസന മാറ്റങ്ങള്‍ക്കായി കച്ചവടക്കാരും വിവിധ സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തക്കരുമുള്‍പ്പെടെയുള്ളവരുടെ കുട്ടായ്മയാണ് മൈബി.

വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക, സാംസ്ക്കാരിക, കലാകായിക മേഖലകളില്‍ വിദഗ്ദ്ധരുടെ സഹകരണത്തോടെ വേണ്ട ഇടപെടലുകള്‍ നടത്തുക, വ്യാപാര വളര്‍ച്ചയ്ക്കായി നടപടികളെടുക്കുക,മാലിന്യ പ്രശ്നങ്ങള്‍, വാഹന പാര്‍ക്കിംഗ് എന്നിവയ്ക്ക് ശാശ്വത പരിഹാരം കാണുക, ഫെസ്റ്റ് സംഘടിപ്പിക്കുക, ലഹരിമുക്ത ബാലുശ്ശേരിക്കായി പ്രവര്‍ത്തിക്കുക, ഉത്സവങ്ങളെ പ്രമോട്ട് ചെയ്യുക, വായനശാല, മ്യൂസിയം, പാര്‍ക്കുകള്‍ പോലുള്ള ഇടങ്ങള്‍ സ്ഥാപിക്കുക എന്നിവ ലക്ഷ്യം വെച്ചുള്ളതാണ് പ്രവര്‍ത്തനങ്ങള്‍.

മൈബിയുടെ ബ്രോഷര്‍ പ്രകാശനം ബാലുശ്ശേരി പ്രസ് ക്ലബില്‍ വാര്‍ഡ് മെമ്ബര്‍ ഹരീഷ് നന്ദനം മൈബി ജനറല്‍ കണ്‍വീനര്‍ പി.കെ.മോഹനന് നല്കി നിര്‍വഹിച്ചു.വാര്‍ത്താസമ്മേളനത്തില്‍ വാര്‍ഡ് മെമ്ബര്‍ ഹരീഷ് നന്ദനം, മൈബി ഭാരവാഹികളായ മുഹമ്മദ് ഫൈസല്‍ (ചെയര്‍മാന്‍), പി.കെ.മോഹനന്‍ (ജനറല്‍ കണ്‍വീനര്‍), കെ.കെ. അഷറഫ് (വൈസ് ചെയര്‍മാന്‍), നസീര്‍ അഹമ്മദ് (ജോ. കണ്‍വീനര്‍), കെ.മുസ്തഫ ട്രഷറര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/105426/my-balussery-became-a-support-for-the-complete-transformation-of-balussery)