---
title: "മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിക്കുക"
english_title: "Segregate waste at source"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/105629/segregate-waste-at-source"
published_at: "2023-03-27T22:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642467657fa0c_Untitled-1.jpg"
keywords: []
---

# മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിക്കുക

> **Lead Summary:** **ബ്ര**ഹ്മപുരം ദുരന്തത്തിന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലും ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലും സർക്കാറിന്റെ തീരുമാന പ്രകാരവും ജൈവ-അജൈവ മാലിന്യത്തെ നിയന്ത്രിക്കാനും സമയ ക്രമമനുസരിച്ച് പൂർണമായും ഉറവിടത്തിൽ തന്നെ വേർതിരിച്ച് പരിപാലിക്കാനും.

## Article Content

**ബ്ര**ഹ്മപുരം ദുരന്തത്തിന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലും ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലും സർക്കാറിന്റെ തീരുമാന പ്രകാരവും ജൈവ-അജൈവ മാലിന്യത്തെ നിയന്ത്രിക്കാനും സമയ ക്രമമനുസരിച്ച് പൂർണമായും ഉറവിടത്തിൽ തന്നെ വേർതിരിച്ച് പരിപാലിക്കാനും.

ഹരിത കർമ്മസേനയിലൂടെ സുരക്ഷിതമായി കൈമാറി അതുവഴി മാലിന്യമുക്ത കേരളം എന്ന പദ്ധതി വിജയിപ്പിക്കാനുമുള്ള വിവിധ പരിപാടികൾക്ക് ജനപ്രതിനിധികൾ - രാഷ്ട്രീയ- സാമൂഹ്യ-വ്യാപാര മേഖലയിലെ പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം രൂപം നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ അദ്ധ്യക്ഷനായിരുന്നു.. നിഷ. കെ.എം ,സുധീഷ് ചെറുവത്ത് ,ഷൈമ കെ.കെ. , ഗ്രാമപഞ്ചായത്ത് സിക്രട്ടറി ഒ.മനോജ്, യശോദ തെങ്ങിട , ഇ.അച്ചുതൻ മാസ്റ്റർ ലാൽസ് , ഒ.എം.കൃഷ്ണകുമാർ ,മലോൽ നാരായണൻ മാസ്റ്റർ , എൻ. ആലി ,അഷ്റഫ് മങ്ങര, പി.കെ. നാരായണൻ മാസ്റ്റർ ,എന്നിവർ സംസാരിച്ചു .അസി: സിക്രട്ടറി ഷിബിൻ .കെ.കെ സ്വാഗതവും ,എച്ച് .ഐ വിപ്ലവൻ .കെ നന്ദിയും രേഖപ്പെടുത്തി .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/105629/segregate-waste-at-source)