ഉള്ളിയേരി : ലോക നാടകദിനത്തിൽ കലാകാരന്മാരുടെ സംഘടനയായ നന്മ ഉള്ളിയേരിയുടെ നേതൃത്വത്തിൽ തലശ്ശേരി അണ്ടലൂർക്കാവിൽ കുട്ടി തെയ്യം കെട്ടിയ കാഞ്ഞിക്കാവ് സ്കൂളിലെ ഒന്നാം ക്ലാസുകാരനായ ശിവ ദേവിനെ പ്രശസ്ത കവി ടി.ആർ. ബിജു പുത്തഞ്ചേരി ആദരിച്ചു.
നാടക ദിനാചരണം ശിവദാസൻ ഉള്ളിയേരി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെ.കെ. ധനേഷ് കുമാർ അദ്ധ്യക്ഷം വഹിച്ചു.
ഗോവിന്ദൻ കുട്ടി ഉള്ളിയേരി സ്വാഗതം പറഞ്ഞു. വിജയൻ മുണ്ടോത്ത്, അനീഷ് ഉള്ളിയേരി, പി. ജിഷ, കെ.പി ഗുരുക്കൾ കൂനഞ്ചേരി എന്നിവർ സംസാരിച്ചു. നാടക കലാകാരന്മാർ തങ്ങളുടെ അനുഭവങ്ങൾ പങ്ക് വെച്ചു.
Content Highlight: Famous poet TR Biju Puthanchery honored Shivadev










































