---
title: "വേറിട്ടൊരു വിടപറയൽ; പോർട്ടബിൾ മൈക് സെറ്റ് വിദ്യാലയത്തിന് നൽകി സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയത്തിലെ 2022-23 എസ്.എസ്.എൽ.സി ബാച്ച് "
english_title: "A separate farewell; Saraswati Vidyamandir 2022-23 SSLC batch of English medium provided portable mic set to school"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/106009/a-separate-farewell-saraswati-vidyamandir-2022-23-sslc-batch-of-english-medium-provided-portable-mic-set-to-school"
published_at: "2023-03-29T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642463fb25879_sslc_batch.jpg"
keywords: []
---

# വേറിട്ടൊരു വിടപറയൽ; പോർട്ടബിൾ മൈക് സെറ്റ് വിദ്യാലയത്തിന് നൽകി സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയത്തിലെ 2022-23 എസ്.എസ്.എൽ.സി ബാച്ച് 

> **Lead Summary:** **നന്മണ്ട : **സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ 2022-23 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികൾ സ്കൂളിലെ ഡസ്കും ബഞ്ചും തല്ലിത്തകർക്കാതെയും പുസ്തകങ്ങൾ വലിച്ചു കീറാതെയും യൂണിഫോമിൽ മഷി വിതറാതെയും പത്താം ക്ലാസ് വരെ പഠനം പൂർത്തിയാക്കിയ സ്കൂളിനോടുള്ള കടപ്പാട് വിലപിടിപ്പുള്ള പോർട്ടബിൾ മൈക് സെറ്റ് വിദ്യാലയത്തിന് നൽകിയാണ് യാത്രയായത്.

## Article Content

**നന്മണ്ട : **സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ 2022-23 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികൾ സ്കൂളിലെ ഡസ്കും ബഞ്ചും തല്ലിത്തകർക്കാതെയും പുസ്തകങ്ങൾ വലിച്ചു കീറാതെയും യൂണിഫോമിൽ മഷി വിതറാതെയും പത്താം ക്ലാസ് വരെ പഠനം പൂർത്തിയാക്കിയ സ്കൂളിനോടുള്ള കടപ്പാട് വിലപിടിപ്പുള്ള പോർട്ടബിൾ മൈക് സെറ്റ് വിദ്യാലയത്തിന് നൽകിയാണ് യാത്രയായത്.

പത്താം ക്ലാസിലെ വിദ്യാർത്ഥികൾ സമാഹരിച്ച തുക കൊണ്ട് വാങ്ങിയ മൈക് നെറ്റ് വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് പ്രിൻസിപ്പൽ പി.വിശ്വനാഥൻ സെക്രട്ടറി ഡോ.എസ്.വിക്രമൻ എന്നിവർക്ക് കൈമാറി.

ചടങ്ങിൽ വിദ്യാലയ സമിതി പ്രസിഡൻ്റ് വി.പി. കൃഷ്ണൻ, രക്ഷിതാക്കളായ അരവിന്ദൻ.വി.വി, ബാലകൃഷ്ണൻ നന്മണ്ട, സുഭാഷ്.സി, ബിന്ദു ബാലകൃഷ്ണൻ, മനോജ്.എ.കെ, ആനന്ദൻ.കെ,അനീഷ്.സി.കെ, മാതൃസമിതി സെക്രട്ടറി രമ്യ, ജിബില.പി.കെ, ഷാജി, രമ്യ സ്കൂൾ ലീഡർ പ്രിയങ്ക രാജീവ് എന്നിവരും സംബന്ധിച്ചു.

ചടങ്ങിന് ശേഷം മധുരം നൽകിയാണ് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്കൂൾ അധികൃതരും യാത്രയാക്കിയത്. സീനിയർ അസിസ്റ്റൻ്റ് പി.പ്രേമ സ്വാഗതവും ക്ലാസ് അദ്ധ്യാപിക കല്പന നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/106009/a-separate-farewell-saraswati-vidyamandir-2022-23-sslc-batch-of-english-medium-provided-portable-mic-set-to-school)