---
title: "കനാലിൻ്റെ ഷട്ടർ തകർന്നു; നടുവണ്ണൂർ പഞ്ചായത്തിലെ ചില വാർഡുകളിൽ വെള്ളം എത്തിക്കാനായില്ല"
english_title: "The shutter of the canal was broken; Water could not be delivered to some wards of Naduvannur panchayat"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/106011/the-shutter-of-the-canal-was-broken-water-could-not-be-delivered-to-some-wards-of-naduvannur-panchayat"
published_at: "2023-03-29T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64246658d0432_kanal.jpg"
keywords: []
---

# കനാലിൻ്റെ ഷട്ടർ തകർന്നു; നടുവണ്ണൂർ പഞ്ചായത്തിലെ ചില വാർഡുകളിൽ വെള്ളം എത്തിക്കാനായില്ല

> **Lead Summary:** **നടുവണ്ണൂർ : **അയനിക്കാട് ബ്രാഞ്ച് കനാലിലെ അരിക്കുളം പഞ്ചായത്തിലൂടെ കടന്ന് പോകുന്ന വിവിധ ഭാഗങ്ങളിലായുള്ള കനാലിൻ്റെ ഷട്ടർ തകർന്നതിൻ്റെ ഭാഗമായി ആദ്യ ഘട്ടം തുറന്ന സമയത്ത് നടുവണ്ണൂർ പഞ്ചായത്തിലെ 13,14,15 വാർഡുകളിൽ വെള്ളം അതിൻ്റെ അവസാന ഭാഗങ്ങളിൽ എത്തിക്കാനായില്ല.

## Article Content

**നടുവണ്ണൂർ : **അയനിക്കാട് ബ്രാഞ്ച് കനാലിലെ അരിക്കുളം പഞ്ചായത്തിലൂടെ കടന്ന് പോകുന്ന വിവിധ ഭാഗങ്ങളിലായുള്ള കനാലിൻ്റെ ഷട്ടർ തകർന്നതിൻ്റെ ഭാഗമായി ആദ്യ ഘട്ടം തുറന്ന സമയത്ത് നടുവണ്ണൂർ പഞ്ചായത്തിലെ 13,14,15 വാർഡുകളിൽ വെള്ളം അതിൻ്റെ അവസാന ഭാഗങ്ങളിൽ എത്തിക്കാനായില്ല.

എരട്ടൻ വളപ്പിൽ താഴെ പാടശേഖരം, തെക്കൈയിൽ താഴ പാടശേഖരം എന്നിവിടങ്ങളിലെ കൃഷി നടത്തുന്നതിനും ,രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും അടിയന്തിരമായി വെള്ളം തുറന്ന് വിടണമെന്നും ,ഷട്ടറിൻ്റെ അറ്റകുറ്റപണി നടത്തി ,അയനിക്കാട് ബ്രാഞ്ച് കനാലിൻ്റെ അവസാന ഭാഗം വരെ വെള്ളമെത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും പതിമൂന്നാം വാർഡ് വികസന സമിതി യോഗം ആവശ്യപ്പെട്ടു,

സുധീഷ് ചെറുവത്ത് അദ്ധ്യക്ഷത വഹിച്ചു.. സി.എം.നാരായണൻ ,ശ്രീധരൻ എം.കെ. ,സജീവൻ ടി,സിദ്ധിഖ് വി.കെ. എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/106011/the-shutter-of-the-canal-was-broken-water-could-not-be-delivered-to-some-wards-of-naduvannur-panchayat)