കൂട്ടാലിട : നരയംകുളത്ത് കാട്ടുപന്നിയുടെ ശല്യത്തില്‍ വലഞ്ഞ് കര്‍ഷകര്‍.
കഴിഞ്ഞ ദിവസം തണ്ടപ്പുറത്തുമ്മല്‍ ഗോപാലന് നായരുടെ വീട്ടുവളപ്പില്‍ കൃഷി ചെയ്ത ചേമ്പ്, ചേന, കപ്പ തുടങ്ങിയ കൃഷികളാണ് കാട്ടുപന്നി നശിപ്പിച്ചത്.
തണ്ടപ്പുറത്തുമ്മല്‍ ഗംഗാധരന് നായര്‍, തറേങ്കില്‍ വേലായുധന്, തറേജില് ചന്ദ്രന്, ഇല്ലത്ത് മോഹനന് എന്നിവര്‍ക്ക് കാട്ടുപന്നികള്‍ മൂലം നിരന്തരം കൃഷിനാശമുണ്ടാകാറുണ്ട്.
ആറു മാസം മുമ്പ് തണ്ടപ്പുറം ഭാഗത്തുനിന്ന് കിണറില്‍ വീണ ഒരു കാട്ടുപന്നിയെ വനപാലകര്‍ രക്ഷപ്പെടുത്തിയിരുന്നു. പന്നികള്‍ നശിപ്പിച്ച കാര്‍ഷിക വിളകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
In Narayankulam, wild boar cultivation was destroyed