---
title: "യുവാവിന്റെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണം - പി.കെ.എസ്"
english_title: "A thorough investigation should be conducted into the mysterious death of the young man - PKS"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/106649/a-thorough-investigation-should-be-conducted-into-the-mysterious-death-of-the-young-man-pks"
published_at: "2023-04-02T00:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64287a402219b_bineesh.jpg"
keywords: []
---

# യുവാവിന്റെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണം - പി.കെ.എസ്

> **Lead Summary:** **ബാലുശ്ശേരി : **കോക്കല്ലൂർ എരമംഗലം എസ്റ്റേറ്റ് മിച്ച ഭൂമിയിൽ നടവരമ്പത്ത് ബിനീഷ് മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് പട്ടികജാതിക്ഷേമസമിതി (പി കെ എസ്) ബാലുശ്ശേരി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.

## Article Content

**ബാലുശ്ശേരി : **കോക്കല്ലൂർ എരമംഗലം എസ്റ്റേറ്റ് മിച്ച ഭൂമിയിൽ നടവരമ്പത്ത് ബിനീഷ് മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് പട്ടികജാതിക്ഷേമസമിതി (പി കെ എസ്) ബാലുശ്ശേരി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.

മാർച്ച്-27 ന് രാത്രിയിൽ അടുത്ത പ്രദേശത്തെ കരിയാത്തൻ കോട്ട ക്ഷേത്രത്തിൽ ഉത്സവത്തിനായി പോയിരുന്ന ബിനീഷ് ബോധരഹിതനായി കിടക്കുന്നത് കാലത്ത് നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ അറിയുന്നത് ഉടനെ മലബാർ മെഡിക്കൽ കോളേജിൽ എത്തിച്ച് സർജറി ഉൾപ്പെ നടത്തിയിരുന്നു എന്നാൽ അത്യന്തം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയും മരണമടയുകയും ആണ് ഉണ്ടായത്.

മരണത്തിൽ ദുരൂഹത ഉണ്ടെന്നു ഉത്സവസ്ഥലത്ത് നിന്നും ഒരു കൂട്ടം ആളുകളുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം ഇതിന്റെ അടിസ്ഥാനത്തിൽ ആൾക്കൂട്ട ആക്രമണത്തിൽ ആണ് മരണപ്പെട്ടത് എന്നറിയുന്നു.

പ്രസ്തുത വിഷയത്തിൽ അന്വേഷണത്തിനായി പ്രത്യേക സ്ക്വാഡ് രൂപീകരിക്കണമെന്നു സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണം നടത്തണമെന്നും വിഷയത്തിൽ നില നില്ക്കുന്ന ദുരൂഹത അവസാനിപ്പിക്കുകയും ബന്ധുക്കൾക്ക് നീതി ലഭ്യമാവണമെന്നും പി കെ എസ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/106649/a-thorough-investigation-should-be-conducted-into-the-mysterious-death-of-the-young-man-pks)