---
title: "രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം; യൂത്ത് ലീഗ് കോട്ടൂർ  പ്രതിഷേധചൂട്ട് സംഘടിപ്പിച്ചു"
english_title: "Solidarity with Rahul Gandhi; Youth League Kotur organized a protest"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/106653/solidarity-with-rahul-gandhi-youth-league-kotur-organized-a-protest"
published_at: "2023-04-02T00:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64287cc282ce5_youth_league.jpg"
keywords: []
---

# രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം; യൂത്ത് ലീഗ് കോട്ടൂർ  പ്രതിഷേധചൂട്ട് സംഘടിപ്പിച്ചു

> **Lead Summary:** **കൂട്ടാലിട : **യൂത്ത് ലീഗ് കോട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പുതിയോട്ട് മുക്ക് മുതൽ കൂട്ടാലിട വരെ പ്രതിഷേധചൂട്ട് സംഘടിപ്പിച്ചു.

## Article Content

**കൂട്ടാലിട : **യൂത്ത് ലീഗ് കോട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പുതിയോട്ട് മുക്ക് മുതൽ കൂട്ടാലിട വരെ പ്രതിഷേധചൂട്ട് സംഘടിപ്പിച്ചു.

പരിപാടി മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി എം.കെ. അബ്ദുസ്സമദ് യൂത്ത് ലീഗ് പ്രസിഡന്റ് സഫൈദ് പാലോളിക്ക് പന്തം കൈമാറി ഉദ്ഘാടനം ചെയ്തു.

  സൈഫുള്ള പാലോളി, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.പി. ഹസ്സൻ കോയ മാസ്റ്റർ . ഷക്കൂർ തയ്യിൽ, സവാദ് കുന്നുമ്മൽ , ഹാരിസ് കേയക്കണ്ടി, ഹർഷാദ് മാസ്റ്റർ, ഹിഷാം . ഷാനിഫ് , സഫീർ . എന്നിവർ നേതൃത്വം നൽകി.

കുട്ടാലിടയിൽ നടന്ന സമാപന യോഗത്തിൽ നിയോജക മണ്ഡലം യൂത്ത് ലീഗ് ജന: സെക്രട്ടറി സി.കെ.ഷക്കീർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് സെക്രട്ടറി സുരേഷ് . പി.കെ. സവാദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/106653/solidarity-with-rahul-gandhi-youth-league-kotur-organized-a-protest)