---
title: "പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി "
english_title: "Alumni reunion was held"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/107169/alumni-reunion-was-held"
published_at: "2023-04-04T23:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c69901a289_nanmanda_school.jpg"
keywords: []
---

# പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി 

> **Lead Summary:** **നന്മണ്ട : **നന്മണ്ട വെസ്റ്റ് എ.എൽ.പി സ്കൂളിൽ ഉണർവ്വ് - 2023 നോടനുബന്ധിച്ചുള്ള ഘോഷയാത്രയിൽ വിവിധ ചമയങ്ങളും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയും കുട്ടികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ കുടുംബശ്രീ അംഗങ്ങൾ, ക്ലബുകൾ,നാട്ടുകാർ എന്നിവർ അണിനിരന്നു കൊണ്ട് വിളംബര ഘോഷയാത്ര നടത്തി.

## Article Content

**നന്മണ്ട : **നന്മണ്ട വെസ്റ്റ് എ.എൽ.പി സ്കൂളിൽ ഉണർവ്വ് - 2023 നോടനുബന്ധിച്ചുള്ള ഘോഷയാത്രയിൽ വിവിധ ചമയങ്ങളും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയും കുട്ടികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ കുടുംബശ്രീ അംഗങ്ങൾ, ക്ലബുകൾ,നാട്ടുകാർ എന്നിവർ അണിനിരന്നു കൊണ്ട് വിളംബര ഘോഷയാത്ര നടത്തി.

തുടർന്നുള്ള പൂർവ്വ വിദ്യാർത്ഥി സംഗമം പ്രജിഷ പി.യുടെ അദ്ധ്യക്ഷതയിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി റസിയ തോട്ടായി ഉദ്ഘാടനം ചെയ്തു. പൂർവ്വാധ്യാപകരെ ചടങ്ങിൽ പൊന്നാട അണിയിച്ചു.

പൂർവ്വ വിദ്യാർത്ഥിയും മലപ്പുറം ജില്ല & സെഷൻസ് ജഡ്ജിയുമായ കെ.പി അനിൽകുമാറിനെ കെ.രമണി ടീച്ചർ ഉപഹാരം നൽകി ആദരിച്ചു. ലതീഷ് മാസ്റ്റർ സ്കൂളിൻ്റെ പ്രവർത്തനത്തിൽ പങ്കാളികളായവരെ സ്മരിച്ചു കൊണ്ട് അനുശോചന പ്രമേയം വായിച്ചു.

പി.ഗോപാലൻകുട്ടി മാസ്റ്റർ, പവിത്രൻ മാസ്റ്റർ, രാജൻ മാസ്റ്റർ, പ്രഭാകരൻ ഇളമ്പിലാട്ട്, ടി. കെ നായർ.വാസു നായർ, ഷെർളി, മോഹൻ എന്നിവർ അനുഭവം പങ്കുവെച്ചു.ജി.വിഷാജു മാസ്റ്റർ മോഡറേറ്ററായി. കാരാട്ടു പൊയിൽ സു രേന്ദ്രൻ സ്വാഗതവും എൻ.കെ ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/107169/alumni-reunion-was-held)