കുറ്റിപറമ്പ് ഷമീര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കുറ്റിപറമ്പ് ഷമീര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു
Oct 4, 2021 12:56 PM | By Balussery Editor

 കാരശ്ശേരി: കോവിഡ് ബാധിച്ചു മരണപ്പെട്ട കുറ്റിപറമ്പ് പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യം ആയിരുന്ന ഷെമീറിന്റെ സ്മരണകള്‍ നിലനിര്‍ത്തുന്നതിനായി സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് രൂപീകരിച്ച ഷെമീര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു.

കാരശ്ശേരി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് വി.പി. സ്മിത ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ സാദിഖ് കുറ്റിപറമ്പ് അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, ഇ.പി. അജിത്ത്, ജംഷിദ് ഒളകര, ആനയാംകുന്ന് ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ തോമസ് മാത്യു, ഫൈജാസ് മണിയാട്ടുകുടി, മുസ്തഫ കുന്നുമ്മല്‍, പി.കെ. മന്‍സൂര്‍, എം.സി. സിദ്ധീഖ്, സി.സി. ഹനീഫ, നാസര്‍ മാളിയേക്കല്‍, ഷൌക്കത്ത് പത്തായക്കോടന്‍ എന്നിവര്‍ സംസാരിച്ചു.

ഫുള്‍ എ പ്ലസ് നേടിയ എസ്എസ്എല്‍സി, പ്ലസ് ടു കുട്ടികളെയും പഞ്ചായത്ത് ആശ്വാസ് പാലിയേറ്റീവ് ഡ്രൈവര്‍ നിഷാദ് വീച്ചിയെയും ചടങ്ങില്‍ ആദരിച്ചു.

Kuttiparambu Shameer Memorial Charitable Trust Office inaugurated

Next TV

Related Stories
എസ്എഫ്‌ഐ ആശ്രയ രക്തദാന സേനയ്ക്ക് വീണ്ടും അഭിമാനനേട്ടം

Oct 5, 2021 12:06 PM

എസ്എഫ്‌ഐ ആശ്രയ രക്തദാന സേനയ്ക്ക് വീണ്ടും അഭിമാനനേട്ടം

കോഴിക്കോട് ജില്ലയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ രക്തംദാനം ചെയ്ത വിദ്യാര്‍ഥി സംഘടനയ്ക്കുള്ള അംഗീകാരം വീണ്ടും എസ്എഫ്‌ഐക്ക്....

Read More >>
അന്നദാതാവിന്റെ കൊല; പ്രതിഷേധാഗ്നി തിരുവമ്പാടിയിലും

Oct 5, 2021 10:40 AM

അന്നദാതാവിന്റെ കൊല; പ്രതിഷേധാഗ്നി തിരുവമ്പാടിയിലും

ഉത്തര്‍പ്രദേശില്‍ കര്‍ഷക സമരഭടന്‍മാരുടെ നേരെ വാഹനം ഓടിച്ച് കയറ്റി കൊലപ്പെടുത്തിയ ദാരുണവും ഭീകരവുമായ സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവമ്പാടി...

Read More >>
ഉത്തര്‍പ്രദേശിലെ കര്‍ഷക കൂട്ടകൊലയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധം

Oct 5, 2021 10:11 AM

ഉത്തര്‍പ്രദേശിലെ കര്‍ഷക കൂട്ടകൊലയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധം

ഉത്തര്‍പ്രദേശിലെ ലക്ഷീംപൂരില്‍ ഇന്നലെ നടന്ന കര്‍ഷക കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ബാലുശ്ശേരിയില്‍ പ്രകടനം...

Read More >>
ഭിന്നശേഷിക്കാരന്റെ സോളാര്‍ കെണിയില്‍ കുടുങ്ങി കാട്ടുപന്നി

Oct 4, 2021 03:22 PM

ഭിന്നശേഷിക്കാരന്റെ സോളാര്‍ കെണിയില്‍ കുടുങ്ങി കാട്ടുപന്നി

നിരന്തരമായി കൃഷിനാശം വരുത്തി ഒരു പ്രദേശത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ ഭീഷണി സൃഷ്ടിച്ച കാട്ടുപന്നി ഒടുവില്‍ ഭിന്നശേഷിക്കാരന്റെ സോളാര്‍ കെണിയില്‍...

Read More >>
ശ്രീരാഗിന്റെ അമ്മയ്ക്ക് തണലായി വീടെരുക്കാനൊരുങ്ങി ഡിവൈഎഫ്ഐ മുചുകുന്ന് മേഖലാ കമ്മിറ്റി

Oct 4, 2021 01:57 PM

ശ്രീരാഗിന്റെ അമ്മയ്ക്ക് തണലായി വീടെരുക്കാനൊരുങ്ങി ഡിവൈഎഫ്ഐ മുചുകുന്ന് മേഖലാ കമ്മിറ്റി

കൊവിഡ് ബാധിച്ച് മരിച്ച ശ്രീരാഗിന്റെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി ഡിവൈഎഫ്ഐ മുചുകുന്ന് മേഖലാ കമ്മിറ്റി....

Read More >>
നരയംകുളത്ത് കാട്ടുപന്നി കൃഷി നശിപ്പിച്ചു

Oct 4, 2021 12:17 PM

നരയംകുളത്ത് കാട്ടുപന്നി കൃഷി നശിപ്പിച്ചു

നരയംകുളത്ത് കാട്ടുപന്നിയുടെ ശല്യത്തില്‍ വലഞ്ഞ്...

Read More >>
Top Stories