---
title: "കുട്ടികളുടെ ഷോർട്ട് ഫിലിം ശ്രദ്ധേയമാവുന്നു"
english_title: "The children’s short film is remarkable."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/10854/the-childrens-short-film-is-remarkable"
published_at: "2021-11-15T15:04:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/619229cc7b3c0_w.JPG"
keywords: []
---

# കുട്ടികളുടെ ഷോർട്ട് ഫിലിം ശ്രദ്ധേയമാവുന്നു

> **Lead Summary:** അത്തോളി: കൊറോണയുടെ കാലഘട്ടത്തിൽ ഒന്നര വർഷത്തിലേറെയായി വിദ്യാലയജീവിതം നഷ്ടപ്പെട്ട കുട്ടികളുടെ കഥ പറയുന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമായി.

## Article Content

അത്തോളി: കൊറോണയുടെ കാലഘട്ടത്തിൽ ഒന്നര വർഷത്തിലേറെയായി വിദ്യാലയജീവിതം നഷ്ടപ്പെട്ട കുട്ടികളുടെ കഥ പറയുന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമായി.

സ്കൂൾ തുറക്കുന്നതിന് മുമ്പ് യൂട്യൂബിൽ റിലീസ് ചെയ്ത ഉപ്പിലിട്ടത് എന്ന കുട്ടികളുടെ കൊച്ചുസിനിമ ആയിരങ്ങളാണ് മനോരമ മ്യൂസിക് യൂട്യൂബ് ചാനലിലൂടെ കണ്ടത്.

അത്തോളി ജിഎംയുപി സ്കൂളാണ് ഫിലിം ഒരുക്കിയത്. സ്കൂളിലെ വിദ്യാർഥികൾ അഭിനയിക്കുന്ന ഷോർട്ട് ഫിലിമിന്റെ കഥ സ്കൂൾ പിടിഎ പ്രസിഡണ്ട് അഷ്റഫ് ചീടത്തിലിന്റേതാണ്. എഴുത്തുകാരനായ സത്യചന്ദ്രൻ പൊയിൽക്കാവും ഫിറോഷ് രാഘവനും ചേർന്ന് തിരക്കഥ ഒരുക്കുന്നു. സംവിധാനം ചെയ്തത് പത്താംതരം വിദ്യാർഥിയായ ദേവാംഗാണ്. ക്യാമറ സുധീഷ് കൂമുള്ളിയും ഷൈജു പേരാമ്പ്ര ആർട്ടും നിർവ്വഹിച്ചു. ബൈജു അത്തോളിയാണ് പ്രൊഡക്ഷൻ കൺട്രോളർ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/10854/the-childrens-short-film-is-remarkable)