---
title: "കുടിവെള്ള പദ്ധതി ഉദ്ഘാടനം കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിർവ്വഹിച്ചു"
english_title: "Kayanna gram panchayat president inaugurated the potable water project"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/111389/kayanna-gram-panchayat-president-inaugurated-the-potable-water-project"
published_at: "2023-04-28T00:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644ac32c66ac5_Untitled-1.jpg"
keywords: []
---

# കുടിവെള്ള പദ്ധതി ഉദ്ഘാടനം കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിർവ്വഹിച്ചു

> **Lead Summary:** **കായണ്ണ ബസാർ : **കായണ്ണ ഗ്രാമ പഞ്ചായത്ത് പുവ്വത്താംകുന്ന് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശശി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തിന് ലഭ്യമായ അവാർഡ് തുകയിൽ നിന്നാണ് പദ്ധതിക്ക് പണം അനുവദിച്ചത്.

## Article Content

**കായണ്ണ ബസാർ : **കായണ്ണ ഗ്രാമ പഞ്ചായത്ത് പുവ്വത്താംകുന്ന് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശശി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തിന് ലഭ്യമായ അവാർഡ് തുകയിൽ നിന്നാണ് പദ്ധതിക്ക് പണം അനുവദിച്ചത്.

കരാർ ഏറ്റെടുത്ത കോൺടാക്ടറുടെ നിരുത്തരവാദപരമായ പ്രവർത്തനം മൂലം പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചില്ലായിരുന്നു. ഇപ്പോൾ ഗ്രാമ പഞ്ചായത്തും ഗുണഭോക്തൃ സമിതിയും ചേർന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലമായിട്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്യാൻ സാധിച്ചത്.

തുടർന്ന് ഈ പദ്ധതിയിൽ ഉൾപ്പെട്ട മുഴുവൻ ഗുണഭോക്താക്കൾക്കും ഉടനെ കണക്ഷൻ നൽകാനുള്ള പ്രവർത്തനം നടത്തുമെന്ന് പ്രസിഡണ്ട് സൂചിപ്പിച്ചു.

ആറാം വാർഡ് മെമ്പർ പി.കെ ഷിജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ 7-ാം വാർഡ് മെമ്പർ ജയപ്രകാശ് ആശംസ അർപ്പിച്ചു. ഗുണഭോക്തൃ കമ്മറ്റി കൺവിനർ എ.സി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു . ഇ ജെ ഷാജു നന്ദി രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/111389/kayanna-gram-panchayat-president-inaugurated-the-potable-water-project)