---
title: "കോക്കല്ലൂർ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഉപജില്ലാതല വോളീബോൾ കോച്ചിംഗ് ക്യാമ്പിന് ഉജ്വലമായ തുടക്കം."
english_title: "Kokkallur Govt.: Sub-District Volleyball Coaching Camp at Higher Secondary School got off to a flying start."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/111583/kokkallur-govt-sub-district-volleyball-coaching-camp-at-higher-secondary-school-got-off-to-a-flying-start"
published_at: "2023-04-29T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644c9a36014bd_volleyball.jpg"
keywords: []
---

# കോക്കല്ലൂർ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഉപജില്ലാതല വോളീബോൾ കോച്ചിംഗ് ക്യാമ്പിന് ഉജ്വലമായ തുടക്കം.

> **Lead Summary:** **കോക്കല്ലൂർ : **കോക്കല്ലൂർ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ പി.ടി.എ സംഘടിപ്പിക്കുന്ന ഉപജില്ലാതല വോളീബോൾ കോച്ചിംഗ് ക്യാമ്പിന് സ്ക്കൂൾ ഗ്രൗണ്ടിൽ ഉജ്വലമായ തുടക്കം.

## Article Content

**കോക്കല്ലൂർ : **കോക്കല്ലൂർ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ പി.ടി.എ സംഘടിപ്പിക്കുന്ന ഉപജില്ലാതല വോളീബോൾ കോച്ചിംഗ് ക്യാമ്പിന് സ്ക്കൂൾ ഗ്രൗണ്ടിൽ ഉജ്വലമായ തുടക്കം.

അഞ്ചാം തരം മുതൽ പത്താംതരം വരെയുള്ള ആൺകുട്ടികളും ,പെൺകുട്ടികളും ഉൾപ്പെടുന്ന അറുപതോളം കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പ് ദേശീയ - അന്തർദേശീയ വോളി താരം കിഷോർ കുമാർ ഉദ്ലാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് രതീഷിൻ്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മോളി നാഗത്ത് ,രാമചന്ദ്രൻ മാസ്റ്റർ , പി.ടി.എ വൈസ് പ്രസി. കെ.ഷാജി,പി പ്രമോദ് , ഇസ്മയിൽ മാസ്റ്റർ , യൂസഫ് എം.കെ എന്നിവർ സംസാരിച്ചു.

ക്യാമ്പ് ഡയറക്ടറും പരിശീലകനുമായ പി.പി പവിത്രൻ (മുൻ സായി പരിശീലകൻ ) ക്യാമ്പ് വിശദീകരണം നടത്തി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/111583/kokkallur-govt-sub-district-volleyball-coaching-camp-at-higher-secondary-school-got-off-to-a-flying-start)