---
title: "എൻ എൻ കക്കാട് എസ് ജി എച്ച് എസ് എസ് അവിടനല്ലൂരിൽ സ്ഥാപിച്ച ടിങ്കറിംഗ് ലാബിൻ്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിർവഹിച്ചു. "
english_title: "The Minister of Education inaugurated the tinkering lab established at NN Kakkad SGHSS Thinallur."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/111587/the-minister-of-education-inaugurated-the-tinkering-lab-established-at-nn-kakkad-sghss-thinallur"
published_at: "2023-04-29T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644c9bf1ba6e1_lab.jpg"
keywords: []
---

# എൻ എൻ കക്കാട് എസ് ജി എച്ച് എസ് എസ് അവിടനല്ലൂരിൽ സ്ഥാപിച്ച ടിങ്കറിംഗ് ലാബിൻ്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിർവഹിച്ചു. 

> **Lead Summary:** **അവിടനല്ലൂർ :** സമഗ്ര ശിക്ഷ കേരളയുടെ ഫണ്ട് ഉപയോഗപ്പെടുത്തി എൻ എൻ കക്കാട് എസ് ജി എച്ച് എസ് എസ് അവിടനല്ലൂരിൽ സ്ഥാപിച്ച ടിങ്കറിംഗ് ലാബിൻ്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.

## Article Content

**അവിടനല്ലൂർ :** സമഗ്ര ശിക്ഷ കേരളയുടെ ഫണ്ട് ഉപയോഗപ്പെടുത്തി എൻ എൻ കക്കാട് എസ് ജി എച്ച് എസ് എസ് അവിടനല്ലൂരിൽ സ്ഥാപിച്ച ടിങ്കറിംഗ് ലാബിൻ്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.

പുതിയ സാങ്കേതിക വിദ്യകളിൽ താൽപര്യം ജനിപ്പിക്കാനുതകുന്ന ടിങ്ക റിംഗ് ലാബ് വലിയ സാധ്യതകളാണ് കുട്ടികളുടെ മുന്നിൽ തുറന്നിടുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ദേശീയ ബാലശാസ്ത്ര കോൺഗ്രസിലെ മികച്ച പ്രൊജക്റ്റ് അവതാരകയായ നീരജിനും ആദിത്യനും, ടീച്ചർ ഗൈഡായ ഷീന ടി സി യും മന്ത്രിയിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി.

അഡ്വ കെ എം സച്ചിൻ ദേവ് എം എൽ എ അധ്യക്ഷനായ ചടങ്ങിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അനിത വികെ, കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷ് എന്നിവർ സംസാരിച്ചു. എസ്എസ് കെ , ജില്ലാ പ്രോജക്റ്റ് കോ ഓർഡിനേറ്റർ ഡോ എ കെ അബ്ദുൾ ഹക്കീം റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് ,കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിലാസിനി എം കെ, ഷൈൻ കെ, സിന്ധു കൈപ്പങ്ങൽ, സിജിത്ത് കെ കെ ,ഫിബിൻ ലാൽ ആർകെ, ഷാജു ടി ആർ ഡി ഡി സന്തോഷ് കുമാർ, ഡി ഇ ഒ മനോഹരൻ കെ ജി, ഹെഡ്മാസ്റ്റർ ടി ദേവാനന്ദൻ, ടി കെ സുമേഷ്, ടി കെ ചന്ദ്രൻ ,പൊന്നൂർ ഉണ്ണികൃഷ്ണൻ, സത്യൻ കെവി, പി രാജൻ നായർ, അബ്ദുൾ മജീദ് കെ കുമാരി ആൽവിയ എസഎസ് എസ് കെ ബാലുശ്ശേരി ബ്ലോക്ക് പ്രോജക്റ്റ് കോ ഓഡിനേറ്റർ മധുസൂദനൻ എം സ്റ്റാഫ് സെക്രട്ടറി സുജാത കെ കെ എന്നിവർ ആശംസകൾ നേർന്നു. പിടിഎ പ്രസിഡണ്ട് ഷാജി തച്ചയിൽ സ്വാഗതവും പ്രിൻസിപ്പാൾ ടി കെ ഗോപി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/111587/the-minister-of-education-inaugurated-the-tinkering-lab-established-at-nn-kakkad-sghss-thinallur)