---
title: "നന്മണ്ട - ലൈഫ് വീടുകളുടെ താക്കോൽ കൈമാറ്റം നടത്തി "
english_title: "Handover of keys to Nanmanda - Life houses"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/112828/handover-of-keys-to-nanmanda-life-houses"
published_at: "2023-05-06T00:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645555dfc0602_Untitled-1.jpg"
keywords: []
---

# നന്മണ്ട - ലൈഫ് വീടുകളുടെ താക്കോൽ കൈമാറ്റം നടത്തി 

> **Lead Summary:** **നന്മണ്ട: **കേരള സർക്കാരിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി 20000 പൂർത്തീകരിച്ച ലൈഫ് വീടുകളുടെ താക്കോൽ കൈമാറ്റ ചടങ്ങിൻ്റെ ഭാഗമായി നന്മണ്ട ഗ്രാമ പഞ്ചായത്ത്തല ലൈഫ് ഭവന പദ്ധതി അഡീഷനൽ ലിസ്റ്റില് എഗ്രിമെൻ്റ് വെച്ച 50 വീടുകളിൽ നിർമാണ പ്രവർത്തി പൂർത്തീകരിച്ച 39 വീടുകളിൽ പെട്ട കോളിയോട് മലയിൽ ഉള്ള ഷിനില പൂവതിൻ ചോട്ടിൽ എന്ന ഗുണഭോക്താവ്ൻ്റെ താക്കോൽ കൈമാറ്റ ചടങ്ങ് നന്മണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി കെ രാജൻ മാസ്റ്റർ ൻ്റേ അധ്യക്ഷതയിൽ നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കൃഷ്ണവേണി മാണിക്കോത്ത് താക്കോൽ ദാന കർമ്മം നടത്തി.

## Article Content

**നന്മണ്ട: **കേരള സർക്കാരിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി 20000 പൂർത്തീകരിച്ച ലൈഫ് വീടുകളുടെ താക്കോൽ കൈമാറ്റ ചടങ്ങിൻ്റെ ഭാഗമായി നന്മണ്ട ഗ്രാമ പഞ്ചായത്ത്തല ലൈഫ് ഭവന പദ്ധതി അഡീഷനൽ ലിസ്റ്റില് എഗ്രിമെൻ്റ് വെച്ച 50 വീടുകളിൽ നിർമാണ പ്രവർത്തി പൂർത്തീകരിച്ച 39 വീടുകളിൽ പെട്ട കോളിയോട് മലയിൽ ഉള്ള ഷിനില പൂവതിൻ ചോട്ടിൽ എന്ന ഗുണഭോക്താവ്ൻ്റെ താക്കോൽ കൈമാറ്റ ചടങ്ങ് നന്മണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി കെ രാജൻ മാസ്റ്റർ ൻ്റേ അധ്യക്ഷതയിൽ നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കൃഷ്ണവേണി മാണിക്കോത്ത് താക്കോൽ ദാന കർമ്മം നടത്തി.

ചടങ്ങിൽ വാർഡ് മെമ്പർ കുണ്ടൂർ ബിജു ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നന്മണ്ട ഗ്രാമ പഞ്ചായത്ത് സ്വാഗതം പറഞ്ഞു . ജില്ലാ പഞ്ചായത്ത് മെമ്പർ റസിയ തോട്ടായി. നന്മണ്ട ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയപേഴ്സൺ വിജിത കണ്ടികുന്നുമ്മൽ. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കവിത വടക്കേടത്ത്., ഊരു മൂപ്പൻ .ബാലൻ പൂളയിൽ.ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സലീഷ് .വാർഡ് വികസനസമിതി അംഗം വാസു നായർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ലിജേഷ്. റിപ്പോർട്ട് അവതരിപ്പിച്ചതിൽ ലൈഫ് 2020 പുതിയതായി 81 ഗുണഭോക്താക്കൾ എഗ്രിമെൻ്റ് വെച്ചതായും അറിയിച്ചു. ചടങ്ങിൽ വാർഡ് കുടുംബശ്രീ ADS വൈസ് പ്രസിഡൻ്റ് ജിനിഷ കെസി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/112828/handover-of-keys-to-nanmanda-life-houses)