---
title: "പേരാമ്പ്രക്കാരുടെ നഞ്ചിയമ്മ പാട്ട് ജനങ്ങൾ ഏറ്റെടുത്തു "
english_title: "The Nanchiyamma song of Peramprakaran was taken over by the people"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/112829/the-nanchiyamma-song-of-peramprakaran-was-taken-over-by-the-people"
published_at: "2023-05-06T00:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645556a86b16f_NANCHIYAMA.jpg"
keywords: []
---

# പേരാമ്പ്രക്കാരുടെ നഞ്ചിയമ്മ പാട്ട് ജനങ്ങൾ ഏറ്റെടുത്തു 

> **Lead Summary:** **പെ**രുവണ്ണാമുഴി ഫെസ്റ്റ് നോടനുബന്ധിച്ച് ചലച്ചിത്ര സംവിധായകൻ എ ജി രാജന്റെ സംവിധാനത്തിൽ പേരാമ്പ്രയിലെ ഒരു കൂട്ടം ചെറുപ്പക്കാരും ചേർന്നൊരുക്കി ദേശീയ പുരസ്കാര ജേതാവ്, പത്മശ്രീ നഞ്ചിയമ്മ ആലപിച്ച ഗാനത്തിന്റെ സ്റ്റുഡിയോ കട്ടിംഗ് വീഡിയോ ആണ് ഫേസ്ബുക്ക് പേജിൽ നാലുദിവസം കൊണ്ട് ഒരു ലക്ഷത്തിപതിനായിരത്തിൽ പരം ആളുകൾ ഷെയർ ചെയ്തു കണ്ടുകൊണ്ട് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.

## Article Content

**പെ**രുവണ്ണാമുഴി ഫെസ്റ്റ് നോടനുബന്ധിച്ച് ചലച്ചിത്ര സംവിധായകൻ എ ജി രാജന്റെ സംവിധാനത്തിൽ പേരാമ്പ്രയിലെ ഒരു കൂട്ടം ചെറുപ്പക്കാരും ചേർന്നൊരുക്കി ദേശീയ പുരസ്കാര ജേതാവ്, പത്മശ്രീ നഞ്ചിയമ്മ ആലപിച്ച ഗാനത്തിന്റെ സ്റ്റുഡിയോ കട്ടിംഗ് വീഡിയോ ആണ് ഫേസ്ബുക്ക് പേജിൽ നാലുദിവസം കൊണ്ട് ഒരു ലക്ഷത്തിപതിനായിരത്തിൽ പരം ആളുകൾ ഷെയർ ചെയ്തു കണ്ടുകൊണ്ട് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.

പെരുവണ്ണാമൂഴി ഫെസ്റ്റിന് വേണ്ടി ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ച രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിമിൽ ഉൾപ്പെടുത്തിയ ഈ ഗാനം ഗായകനും, സംഗീതസംവിധായകനും ആയിട്ടുള്ള ശ്രീജിത്ത് കൃഷ്ണയാണ് സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത്.

രചന: ചലച്ചിത്ര സംവിധായകൻ അഖിൽ ജി ബാബു. റെജിൽ കെസിയുടെ സഹസംവിധാനത്തിൽചന്തു മേപ്പയൂർ സിനിമോട്ടോഗ്രാഫിയും, പ്രഹളാദ് പുത്തഞ്ചേരി കളറിംഗ് ഗ്രേഡിങ്,എഡിറ്റിംഗ് നിർവഹിച്ചു. ആർട്ട് ബിജു സീനിയയും നിർവഹിച്ചു..

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/112829/the-nanchiyamma-song-of-peramprakaran-was-taken-over-by-the-people)