---
title: "അനുസ്മരണ പരിപാടി സംഘടിപ്പിച്ച് രാമുണ്ണി ഗ്രന്ഥാലയവും എഎസ് കെഎസും "
english_title: "Remembrance program organized by Ramunni Master Granthalaya and ASKS naduvannur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/116598/remembrance-program-organized-by-ramunni-master-granthalaya-and-asks-naduvannur"
published_at: "2023-05-23T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c6e0d8e25d_ravunni.jpg"
keywords: []
---

# അനുസ്മരണ പരിപാടി സംഘടിപ്പിച്ച് രാമുണ്ണി ഗ്രന്ഥാലയവും എഎസ് കെഎസും 

> **Lead Summary:** **നടുവണ്ണൂര്‍:** രാമുണ്ണി മാസ്റ്റര്‍ ഗ്രന്ഥാലയവും എഎസ് കെഎസും സംയുക്തമായി ഇന്നെസന്റ്, മാമുക്കോയ, വിക്രമന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂര്‍:** രാമുണ്ണി മാസ്റ്റര്‍ ഗ്രന്ഥാലയവും എഎസ് കെഎസും സംയുക്തമായി ഇന്നെസന്റ്, മാമുക്കോയ, വിക്രമന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു.

നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ടി.സി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ചലച്ചിത്ര താരവും നാടക പ്രവര്‍ത്തകനുമായ കെ.കെ. മൊയ്തീന്‍ കോയ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങില്‍ ഡോ. മുഹമ്മദ് റാഫി, പ്രദീപ് കുമാര്‍ കാവുന്തറ, എന്‍. ആലി എന്നിവര്‍ സംസാരിച്ചു.

നന്ദിത, ഋതു നന്ദ, സബി മന്ദങ്കാവ് എന്നിവര്‍ സിനിമ നാടക ഗാനങ്ങള്‍ ആലപിച്ചു. യൂസഫ് നടുവണ്ണൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് എം.എന്‍. ദാമോദരന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് അഖില്‍ തിരുവോട് സംവിധാനവും ശ്രീജേഷ് കാവില്‍ രചനയും നിര്‍വ്വഹിച്ച എഎസ് കെഎസ് നടുവണ്ണൂരിന്റെ 'വക്ര ഗണിതം' എന്ന നാടകം അരങ്ങേറി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/116598/remembrance-program-organized-by-ramunni-master-granthalaya-and-asks-naduvannur)