---
title: "ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ച് കൊളക്കാട് എ.കെ.ജി സ്മാരക വായനശാല"
english_title: "Health awareness class organized by Kolakkad AKG Memorial Library"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/116830/health-awareness-class-organized-by-kolakkad-akg-memorial-library"
published_at: "2023-05-24T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646dc6bfb83e5_CHEMANCHERY_HEALTH.jpg"
keywords: []
---

# ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ച് കൊളക്കാട് എ.കെ.ജി സ്മാരക വായനശാല

> **Lead Summary:** **ചേമഞ്ചേരി**: കൊളക്കാട് എ.കെ.ജി സ്മാരക വായനശാല ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മഴക്കാല പൂര്‍വ്വ രോഗങ്ങള്‍ ജീവിത ശൈലി രോഗങ്ങള്‍ എന്നിവക്കെതിരെയാണ് ക്ലാസ് സംഘടിപ്പിച്ചത്.

## Article Content

**ചേമഞ്ചേരി**: കൊളക്കാട് എ.കെ.ജി സ്മാരക വായനശാല ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മഴക്കാല പൂര്‍വ്വ രോഗങ്ങള്‍ ജീവിത ശൈലി രോഗങ്ങള്‍ എന്നിവക്കെതിരെയാണ് ക്ലാസ് സംഘടിപ്പിച്ചത്.

ഗ്രാമ പഞ്ചായത്ത് അംഗം സി. ലതിക ഉദ്ഘാടനം ചെയ്തു. അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. തിരുവങ്ങൂര്‍ കുടുംബാരോഗ്യ കേന്ദ്രം ജെ എച്ച് ഐ രാജീവന്‍ ക്ലാസ് എടുത്തു.

മുരളിധരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.വി സന്തോഷ് കുമാര്‍, വി.എം ഷീബ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/116830/health-awareness-class-organized-by-kolakkad-akg-memorial-library)