---
title: "തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് യുപി സ്‌കൂളിന് പ്ലാറ്റിനം ജൂബിലി സ്മാരകമായി പുതു കവാടം "
english_title: "Thiruvambady UP School's Platinum Jubilee Commemorates New Gate"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/116853/thiruvambady-up-schools-platinum-jubilee-commemorates-new-gate"
published_at: "2023-05-24T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646de4c26d65f_THIRUVAMBADI_UPS.JPG"
keywords: []
---

# തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് യുപി സ്‌കൂളിന് പ്ലാറ്റിനം ജൂബിലി സ്മാരകമായി പുതു കവാടം 

> **Lead Summary:** **തിരുവമ്പാടി**: സേക്രഡ് ഹാര്‍ട്ട് യുപി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച സ്‌കൂള്‍ കവാടം സമര്‍പ്പണം നടത്തി.

## Article Content

**തിരുവമ്പാടി**: സേക്രഡ് ഹാര്‍ട്ട് യുപി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച സ്‌കൂള്‍ കവാടം സമര്‍പ്പണം നടത്തി.

താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ വെഞ്ചരിച്ച സ്‌കൂള്‍ കവാടം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി. ഓംകാരനാഥന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ.ഫാ.തോമസ് നാഗപറമ്പില്‍ അധ്യക്ഷത വഹിച്ചു.

പരിപാടിയുടെ ഭാഗമായി നവീകരിച്ച സ്റ്റാഫ് റഫറന്‍സ് ലൈബ്രറി ഉദ്ഘാടനം മാര്‍ ഇഞ്ചനാനിയലും, 1961 ലെ സ്റ്റാഫ് ഫോട്ടോ അനാഛാദനം സ്‌കൂള്‍ ഓഫീസ് മാനേജര്‍ റവ.ഫാ. തോമസ് നാഗപറമ്പിലും നിര്‍വ്വഹിച്ചു.

സമ്മേളനത്തില്‍ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗം ലിസി അബ്രാഹം, പ്രധാനാധ്യാപകന്‍ അഗസ്റ്റിന്‍ മഠത്തിപ്പറമ്പില്‍, മുന്‍ പ്രധാനാധ്യാപകന്‍ ടി.ജെ സണ്ണി, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി തോമസ് വലിയപറമ്പന്‍, പി.ടി.എ പ്രസിഡന്റ് അനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

സ്‌കൂളിന് പൂര്‍വ്വാധ്യാപക ഫോട്ടോ സംഭാവന ചെയ്ത തോമസ് മുണ്ടയ്ക്കല്‍ പ്രവേശന കവാട നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ബോട്ടിഗ ഡിസൈന്‍സ് ഉടമകളായ നിക്‌സണ്‍, ഡൊണാള്‍ഡ് എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു.

അധ്യാപകര്‍, രക്ഷിതാക്കള്‍, ഫെറോനപ്പള്ളി ട്രസ്റ്റിമാര്‍, അഭ്യുദയകാംഷികള്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/116853/thiruvambady-up-schools-platinum-jubilee-commemorates-new-gate)