---
title: "പാര്‍ലിമെന്റ് ഉദ്ഘാടനം മോദി വീടിന്റെ പാലുകാച്ചല്‍ ചടങ്ങാക്കി മാറ്റിയെന്ന് എന്‍വൈസി കോഴിക്കോട് ജില്ല കമ്മിറ്റി "
english_title: "NYC Kozhikode District Committee said that Parliament inauguration has been turned into a milking ceremony of Modi's house"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/117910/nyc-kozhikode-district-committee-said-that-parliament-inauguration-has-been-turned-into-a-milking-ceremony-of-modis-house"
published_at: "2023-05-29T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പാര്‍ലിമെന്റ് ഉദ്ഘാടനം മോദി വീടിന്റെ പാലുകാച്ചല്‍ ചടങ്ങാക്കി മാറ്റിയെന്ന് എന്‍വൈസി കോഴിക്കോട് ജില്ല കമ്മിറ്റി 

> **Lead Summary:** **കൊയിലാണ്ടി: **പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിനെ പൂജയും ഹോമവും മന്ത്രവുമായി നരേന്ദ്ര മോദി സ്വന്തം വീടിന്റെ പാലുകാച്ചല്‍ ചടങ്ങാക്കി മാറ്റിയെന്ന് എന്‍വൈസി കോഴിക്കോട് ജില്ല കമ്മിറ്റി. കൊയിലാണ്ടി ഗാന്ധി പ്രതിമയ്ക്കു മുന്‍പില്‍ മഹാത്മാവേ മാപ്പ് എന്ന പേരില്‍ എന്‍വൈസി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ്ണ സമരം എന്‍വൈസി സംസ്ഥാന ഉപാധ്യക്ഷന്‍ ജൂലേഷ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി: **പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിനെ പൂജയും ഹോമവും മന്ത്രവുമായി നരേന്ദ്ര മോദി സ്വന്തം വീടിന്റെ പാലുകാച്ചല്‍ ചടങ്ങാക്കി മാറ്റിയെന്ന് എന്‍വൈസി കോഴിക്കോട് ജില്ല കമ്മിറ്റി. കൊയിലാണ്ടി ഗാന്ധി പ്രതിമയ്ക്കു മുന്‍പില്‍ മഹാത്മാവേ മാപ്പ് എന്ന പേരില്‍ എന്‍വൈസി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ്ണ സമരം എന്‍വൈസി സംസ്ഥാന ഉപാധ്യക്ഷന്‍ ജൂലേഷ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഗാന്ധി വധത്തില്‍ ആറാം പ്രതിയായി വിചാരണ നേരിട്ട സവര്‍ക്കറുടെ ജന്മദിനത്തില്‍ പാര്‍ലിമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തതിലൂടെ ബിജെപി രാഷ്ട്രപിതാവ് മഹാത്മജിയെ അവഹേളിക്കുകയും രാജ്യത്തിന്റെ മതേതരത്വത്തെ വെല്ലുവിളിക്കുകയുമാണ് ചെയ്തിട്ടുള്ളതെന്നും പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ നിന്നും രാഷ്ട്രപതിയെ മാറ്റി നിര്‍ത്തിയതിലൂടെ നരേന്ദ്ര മോദിയെന്ന സേച്ഛാധിപതിയുടെ വികൃതമായ മുഖമാണ് വ്യക്തമാകുന്നതെന്ന് എന്‍വൈസി കുറ്റപ്പെടുത്തി.

ഇത്തരം നിലപാടുകള്‍ക്കെതിരെ എല്ലാം അഭിപ്രായ വ്യത്യാസങ്ങളും മാറ്റി നിര്‍ത്തി ഒറ്റക്കെട്ടായി പോരാടണമെന്നും, പാര്‍ലിമെന്റ് മന്ദിരം ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ച പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ തീരുമാനം രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭ പ്രതീക്ഷയാണ് നല്‍കുന്നതെന്നു എന്‍വൈസി അഭിപ്രായപ്പെട്ടു.   

എന്‍വൈസി ജില്ല പ്രസിഡന്റ് യൂസഫ് പുതുപ്പാടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എന്‍വൈസി ജില്ല ജനറല്‍ സെക്രട്ടറി പി.കെ.എം ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. വിജിത വിനു കുമാര്‍, ചേനോത്ത് ഭാസ്‌കരന്‍, കെ.കെ ശ്രീഷു, എം.പി ഷിജിത്ത്, പി.വി സജിത്ത്, പി.വി അരുണ്‍, പി.എം.ബി അനുപമ, അരുണ്‍ കുമാര്‍, പി.വി സജേഷ്, പി.വി സനല്‍ കൃഷ്ണന്‍, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/117910/nyc-kozhikode-district-committee-said-that-parliament-inauguration-has-been-turned-into-a-milking-ceremony-of-modis-house)