---
title: "പ്രതീക്ഷാ റെസിഡന്‍സ് അസോസിയേഷന് ഇനി സ്വന്തം സ്പീക്കര്‍ സെറ്റ് "
english_title: "Pratheeksha Residence Association now has their own speaker set"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/117939/pratheeksha-residence-association-now-has-their-own-speaker-set"
published_at: "2023-05-29T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474701c0c899_speaker_kollam.JPG"
keywords: []
---

# പ്രതീക്ഷാ റെസിഡന്‍സ് അസോസിയേഷന് ഇനി സ്വന്തം സ്പീക്കര്‍ സെറ്റ് 

> **Lead Summary:** **കൊല്ലം: **പ്രതീക്ഷാ റെസിഡന്‍സ് അസോസിയേഷന്റെ സ്വന്തമായി ഒരു സ്പീക്കര്‍ സെറ്റ് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. പുതിയതായി വാങ്ങിയ സ്പീക്കര്‍ സെറ്റിന്റെ ഉദ്ഘാടനം സംഗീതാധ്യാപകനും സംവിധായകനുമായ പാലക്കാട് പ്രേംരാജ് നിര്‍വ്വഹിച്ചു.

## Article Content

**കൊല്ലം: **പ്രതീക്ഷാ റെസിഡന്‍സ് അസോസിയേഷന്റെ സ്വന്തമായി ഒരു സ്പീക്കര്‍ സെറ്റ് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. പുതിയതായി വാങ്ങിയ സ്പീക്കര്‍ സെറ്റിന്റെ ഉദ്ഘാടനം സംഗീതാധ്യാപകനും സംവിധായകനുമായ പാലക്കാട് പ്രേംരാജ് നിര്‍വ്വഹിച്ചു.

പ്രസിഡന്റ് ശശിധരന്‍ കോമത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ.കെ അശോകന്‍ സംസാരിച്ചു. പി.കെ ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജോ. സെക്രട്ടറി മോളി ദിനേശന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് നളിനി ശ്രീശന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗാനമേളയും നടന്നു.

വി.വി.കെ വാസു, പി.കെ അനില്‍കുമാര്‍, ടി.എം ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/117939/pratheeksha-residence-association-now-has-their-own-speaker-set)