---
title: "കരുവണ്ണൂരില്‍ തയ്യില്‍ താഴ - നൊച്ചാട് റോഡ് നാടിന് സമര്‍പ്പിച്ചു "
english_title: "Karuvannur, Thayil Thazha - Nochad road was dedicated to village"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/117947/karuvannur-thayil-thazha-nochad-road-was-dedicated-to-village"
published_at: "2023-05-29T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64747c1008880_new_road.JPG"
keywords: []
---

# കരുവണ്ണൂരില്‍ തയ്യില്‍ താഴ - നൊച്ചാട് റോഡ് നാടിന് സമര്‍പ്പിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍: **ഗ്രാമപഞ്ചായത്ത് കരുവണ്ണൂരില്‍ തയ്യില്‍ താഴ - നൊച്ചാട് റോഡ് ഒരുങ്ങി കഴിഞ്ഞു. റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി നിര്‍വ്വഹിച്ചു.

## Article Content

**നടുവണ്ണൂര്‍: **ഗ്രാമപഞ്ചായത്ത് കരുവണ്ണൂരില്‍ തയ്യില്‍ താഴ - നൊച്ചാട് റോഡ് ഒരുങ്ങി കഴിഞ്ഞു. റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ പ്രസിഡന്റ് ടി.എം ശശി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം നിഷ, സുധീഷ് ചെറുവത്ത്, അഷ്‌റഫ് പുതിയപ്പുറം, കെ അജിത്ത്, വി.കെ സജിത, സുരേഷ്, സായൂജ് എന്നിവര്‍ സംസാരിച്ചു.

ഭരണ സമിതി അംഗം സി.കെ സോമന്‍ സ്വാഗതവും വികസന സമിതി കണ്‍വീനര്‍ ടി.സി പ്രദീപന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/117947/karuvannur-thayil-thazha-nochad-road-was-dedicated-to-village)