---
title: "ഉള്ള്യേരി എരഞ്ഞോളിക്കണ്ടി കുര്യന്‍ ജോസഫ് അന്തരിച്ചു "
english_title: "ulliyeri erajooli kuriyan joseph passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/117973/erajooli-kuriyan-joseph-passed-away"
published_at: "2023-05-29T17:32:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6474947c65281_death_ulli.JPG"
keywords: []
---

# ഉള്ള്യേരി എരഞ്ഞോളിക്കണ്ടി കുര്യന്‍ ജോസഫ് അന്തരിച്ചു 

> **Lead Summary:** **ഉള്ള്യേരി:** ഉള്ള്യേരിയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദീര്‍ഘകാല പ്രവര്‍ത്തകനായിരുന്ന എരഞ്ഞോളിക്കണ്ടി കുര്യന്‍ ജോസഫ് (രാമപുരം കുര്യന്‍, 76) അന്തരിച്ചു.

## Article Content

**ഉള്ള്യേരി:** ഉള്ള്യേരിയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദീര്‍ഘകാല പ്രവര്‍ത്തകനായിരുന്ന എരഞ്ഞോളിക്കണ്ടി കുര്യന്‍ ജോസഫ് (രാമപുരം കുര്യന്‍, 76) അന്തരിച്ചു.

ചാരായ തൊഴിലാളി യൂണിയന്‍(സിഐടിയു) പ്രവര്‍ത്തകനും ക്ഷീരകര്‍ഷകനും ആയിരുന്ന ഇദ്ദേഹം ദീര്‍ഘകാലം ഉള്ളിയേരി പാല്‍ സൊസൈറ്റി ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു.

പ്രഫഷനല്‍ നാടക രംഗത്ത് ഇടപെട്ടിരുന്ന അദ്ദേഹം സപ്തസ്വര അടക്കം വിവിധ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞു നടക്കും. ഭാര്യ കെ.ജെ അന്നമ്മ (റിട്ട. അധ്യാപിക കൂരാച്ചുണ്ട് യുപി സ്‌കൂള്‍).

മകന്‍ ജോജോകുരൃന്‍ (അല്‍ഫോന്‍സാ കോളജ് തിരുവമ്പാടി). മരുമകള്‍ പ്രീതി ആന്റണി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/117973/erajooli-kuriyan-joseph-passed-away)