adimage

ബാലുശ്ശേരിയില്‍ എല്‍ഡിഎഫ് പൊതുയോഗം സംഘടിപ്പിച്ചു

ബാലുശ്ശേരിയില്‍ എല്‍ഡിഎഫ് പൊതുയോഗം സംഘടിപ്പിച്ചു adimage
2023-05-30T12:24:00 | By Balussery Editor

ബാലുശ്ശേരി: ഗ്രാമപഞ്ചായത്ത് ഭരണത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢനീക്കങ്ങളില്‍ പ്രതിഷേധിച്ച് ബാലുശ്ശേരിയില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പൊതുയോഗം സംഘടിപ്പിച്ചു.പരിപാടി സിപിഐഎം ബാലുശ്ശേരി ഏരിയ കമ്മറ്റിയംഗം പി.പി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

വിജേഷ് ഇല്ലത്ത് അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബസ് സ്റ്റാന്‍ഡിലെ ശുചി മുറിയുടെ പ്രവര്‍ത്തനത്തിലുണ്ടായ തടസ്സം പരിഹരിക്കുന്നതിന് ഭരണസമിതിയുടെ നിര്‍ദ്ദേശപ്രകാരം നടപടികള്‍ ആരംഭിച്ചിരുന്നു.

എന്നാല്‍ ഇക്കാര്യം മറച്ച് പിടിച്ച് ചിലര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ അനാവശ്യ സമരം സംഘടിപ്പിക്കുകയായിരുന്നുവെന്ന് യോഗത്തില്‍ പറഞ്ഞു. ബാലുശ്ശേരി പഞ്ചായത്തിലുടനീളം നടപ്പാക്കിയ എണ്ണമറ്റ വികസന പ്രവര്‍ത്തനങ്ങളെ ജനശ്രദ്ധയില്‍ നിന്ന് മറച്ചു പിടിയ്ക്കാനുമുള്ള ശ്രമമാണ് സമരത്തിനു പിന്നിലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പദ്ധതി നിര്‍വ്വഹണത്തില്‍ ജില്ലയില്‍ രണ്ടാം സ്ഥാനം നേടിയ പഞ്ചായത്ത് ഭരണത്തെ താഴ്ത്തിക്കാണിയ്ക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കാന്‍ യോഗം ആഹ്വാനം ചെയ്തു. പി. സുധാകരന്‍, പി.പി. പ്രേമ, ടി. രൂപലേഖ, കെ. ഷാജി ,അസൈനാര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.വിവിധ മേഖലകളില്‍ ഗ്രാമപഞ്ചായത്ത് കൈവരിച്ച നേട്ടങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു.

Content Highlight: LDF organized public meeting at Balushery

adimage

Next TV

Related Stories
കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

Apr 3, 2026 11:13 AM

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ...

Read More >>
പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 10:52 PM

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍...

Read More >>
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
Top Stories










adimage
News Roundup






adimage adimage
adimage
https://balussery.truevisionnews.com/