---
title: "ബാലുശ്ശേരിയില്‍ എല്‍ഡിഎഫ് പൊതുയോഗം സംഘടിപ്പിച്ചു "
english_title: "LDF organized public meeting at Balushery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/118116/ldf-organized-public-meeting-at-balushery"
published_at: "2023-05-30T12:24:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/64759dd20e799_0000_ldf_balu.jpg"
keywords: []
---

# ബാലുശ്ശേരിയില്‍ എല്‍ഡിഎഫ് പൊതുയോഗം സംഘടിപ്പിച്ചു 

> **Lead Summary:** **ബാലുശ്ശേരി: **ഗ്രാമപഞ്ചായത്ത് ഭരണത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢനീക്കങ്ങളില്‍ പ്രതിഷേധിച്ച് ബാലുശ്ശേരിയില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പൊതുയോഗം സംഘടിപ്പിച്ചു.പരിപാടി സിപിഐഎം ബാലുശ്ശേരി ഏരിയ കമ്മറ്റിയംഗം പി.പി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി: **ഗ്രാമപഞ്ചായത്ത് ഭരണത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢനീക്കങ്ങളില്‍ പ്രതിഷേധിച്ച് ബാലുശ്ശേരിയില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പൊതുയോഗം സംഘടിപ്പിച്ചു.പരിപാടി സിപിഐഎം ബാലുശ്ശേരി ഏരിയ കമ്മറ്റിയംഗം പി.പി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

വിജേഷ് ഇല്ലത്ത് അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബസ് സ്റ്റാന്‍ഡിലെ ശുചി മുറിയുടെ പ്രവര്‍ത്തനത്തിലുണ്ടായ തടസ്സം പരിഹരിക്കുന്നതിന് ഭരണസമിതിയുടെ നിര്‍ദ്ദേശപ്രകാരം നടപടികള്‍ ആരംഭിച്ചിരുന്നു.

എന്നാല്‍ ഇക്കാര്യം മറച്ച് പിടിച്ച് ചിലര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ അനാവശ്യ സമരം സംഘടിപ്പിക്കുകയായിരുന്നുവെന്ന് യോഗത്തില്‍ പറഞ്ഞു. ബാലുശ്ശേരി പഞ്ചായത്തിലുടനീളം നടപ്പാക്കിയ എണ്ണമറ്റ വികസന പ്രവര്‍ത്തനങ്ങളെ ജനശ്രദ്ധയില്‍ നിന്ന് മറച്ചു പിടിയ്ക്കാനുമുള്ള ശ്രമമാണ് സമരത്തിനു പിന്നിലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പദ്ധതി നിര്‍വ്വഹണത്തില്‍ ജില്ലയില്‍ രണ്ടാം സ്ഥാനം നേടിയ പഞ്ചായത്ത് ഭരണത്തെ താഴ്ത്തിക്കാണിയ്ക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കാന്‍ യോഗം ആഹ്വാനം ചെയ്തു. പി. സുധാകരന്‍, പി.പി. പ്രേമ, ടി. രൂപലേഖ, കെ. ഷാജി ,അസൈനാര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.വിവിധ മേഖലകളില്‍ ഗ്രാമപഞ്ചായത്ത് കൈവരിച്ച നേട്ടങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/118116/ldf-organized-public-meeting-at-balushery)