---
title: "തിരുവോട്-കാരോപാറ ബ്രാഞ്ച് ദേശാഭിമാനി കുടുംബസംഗമം സംഘടിപ്പിച്ചു"
english_title: "Thiruvod-Karopara branch organized Desabhimani Kudumbasangam at naduvannur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/118146/thiruvod-karopara-branch-organized-desabhimani-kudumbasangam-at-naduvannur"
published_at: "2023-05-30T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475c5ebe58a5_KUDUMBASANGHAMAM.jpg"
keywords: []
---

# തിരുവോട്-കാരോപാറ ബ്രാഞ്ച് ദേശാഭിമാനി കുടുംബസംഗമം സംഘടിപ്പിച്ചു

> **Lead Summary:** ** നടുവണ്ണൂര്‍**: തിരുവോട്-കാരോപാറ ബ്രാഞ്ച് ദേശാഭിമാനി കുടുംബസംഗമം സംഘടിപ്പിച്ചു.തിരുവോട് സുരഭിയില്‍ ഭാസ്‌കരന്‍ നായരുടെ വീട്ടില്‍ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

** നടുവണ്ണൂര്‍**: തിരുവോട്-കാരോപാറ ബ്രാഞ്ച് ദേശാഭിമാനി കുടുംബസംഗമം സംഘടിപ്പിച്ചു.തിരുവോട് സുരഭിയില്‍ ഭാസ്‌കരന്‍ നായരുടെ വീട്ടില്‍ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

കുടുംബസംഗമത്തിന്റെ ഉദ്ഘാടനം അജീഷ് നിര്‍വഹിച്ചു. പരിപാടിയില്‍ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ആദരിച്ചു.

എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും ദേശീയ കളരിപയറ്റ് ചാമ്പിയന്‍ ആര്‍.ജി. അശ്വന്ത്, സ്റ്റേറ്റ് വോളിബാള്‍ ചാമ്പിയന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയ എസ്.ആര്‍. നിരഞ്ജന എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു.

എം. ചന്ദ്രന്‍, സി.എച്ച്. സുരേഷ് എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/118146/thiruvod-karopara-branch-organized-desabhimani-kudumbasangam-at-naduvannur)