adimage

ഔദ്യോഗിക ജീവിതത്തില്‍ നിന്നും സി.പി ആനന്ദന്‍ നാളെ പടിയിറങ്ങുന്നു

ഔദ്യോഗിക ജീവിതത്തില്‍ നിന്നും സി.പി ആനന്ദന്‍ നാളെ പടിയിറങ്ങുന്നു adimage
2023-05-30T15:43:00 | By Balussery Editor

കൊയിലാണ്ടി: നീണ്ട 27 വര്‍ഷത്തെ ഔദ്ദേഗിക ജീവിതത്തിനാണ് നാളെ വിരാമം ആകാന്‍ പോകുന്നത്. സി. പി ആനന്ദനെന്ന ഫയര്‍ഫോഴ്‌സുകാരനെ അറിയാത്ത കൊയിലാണ്ടിക്കാര്‍ വളരെ കുറവാണ്. 1996 നവംബര്‍ 11നാണ് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയായ ആനന്ദന്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാരനായി ജോലിയില്‍ പ്രവേശിക്കുന്നത്.

കണ്ണൂരിലെ മാങ്ങാട്ടുപറമ്പ് പൊലീസ് ക്യാമ്പിലായിരുന്നു പരിശീലനം. അതിനുശേഷം കോഴിക്കോട് ബീച്ച്, വടകര, പേരാമ്പ്ര, മീഞ്ചന്ത, മാനന്തവാടി, കാസര്‍ഗോഡ് ഉപ്പള എന്നിങ്ങനെ വിവിധ സ്റ്റേഷനുകളിലും സേവനമനുഷ്ഠിച്ചു. കടലുണ്ടി തീവണ്ടി ദുരന്തം, മിഠായി തെരുവിലെ തീപിടുത്തം, വടകരയില്‍ 2002 മെയ് പതിനൊന്നിനുണ്ടായ കിണര്‍ ദുരന്തം, കട്ടിപ്പാറ ദുരന്തം, നാദാപുരം വളയം ഒഞ്ചിയം എന്നിവിടങ്ങളിലെ രാക്ഷ്ട്രീയ അക്രമ പരമ്പരകള്‍,കണ്ണൂര്‍ കല്യാശ്ശേരി, മലപ്പുറം വട്ടപ്പാറ എന്നിവിടങ്ങളിലെ എല്‍പിജി ടാങ്കര്‍ അപകടങ്ങള്‍, 2018ലെയും 19ലെയും പ്രളയങ്ങള്‍, കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അങ്ങനെ സര്‍വ്വീസ് കാലയളവിനിടയില്‍ ചെറുതും വലുതുമായ ഒരുപാട് ദുരന്തങ്ങള്‍, അപകടങ്ങള്‍ എന്നിവയുടെയെല്ലാം ആഘാതം കുറയ്ക്കുന്നതില്‍ ആനന്ദന്റെ കൂടി പരിശ്രമമുണ്ടായിരുന്നു.

വടകര കിണര്‍ ദുരന്ത സമയത്തെ നേര്‍സാക്ഷിയും സഹപ്രവര്‍ത്തകരായ മൂന്നുപേരുടെ മരണം നേരില്‍ കണ്ടയാളും കൂടിയായിയിരുന്നു. 2007ല്‍ ലീഡിങ് ഫയര്‍മാനായും, 2011ല്‍ എഎസ്ടിഒ, 2017ല്‍ സ്റ്റേഷന്‍ ഓഫീസര്‍ എന്നീ പോസ്റ്റുകളില്‍ സേവനം സേവനം അനുഷ്ഠിച്ചു. കൊയിലാണ്ടിയില്‍ ഒരു ഫയര്‍ സ്റ്റേഷന്‍ എന്ന ആവശ്യം ഉയര്‍ന്ന ആദ്യ ഘട്ടം മുതല്‍ ആ ആവശ്യത്തിനൊപ്പം നിലകൊണ്ടയാളാണ് സി.പി.ആനന്ദന്‍. 2005ല്‍ മുന്‍ എം.എല്‍.എ കെ.ദാസന്‍ നഗരസഭ ചെയര്‍മാനായിരിക്കുന്ന സമയത്താണ് ഫയര്‍ സ്റ്റേഷനുവേണ്ടിയുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചത്.

സ്വന്തമായിട്ട് ബില്‍ഡിങ് ഇല്ലാത്തതിനാല്‍ ജനകീയമായ രീതിയില്‍ ഇവിടെ അടിസ്ഥാന സൗകര്യമൊരുക്കാന്‍ അന്നത്തെ നഗരസഭ ചെയര്‍മാനായിരുന്ന അഡ്വ.കെ. സത്യന്‍, കെ.ദാസന്‍, എന്നിവരുടെയും ജനങ്ങളുടെയും ഒത്തൊരുമിച്ച ശ്രമം ഉണ്ടായിരുന്നു. 2017 ജൂണിലാണ് കൊയിലാണ് ഫയര്‍ സ്റ്റേഷന്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നത്.

സിവില്‍ ഡിഫെന്‍സ്, ആപത്മിത്ര, കമ്മ്യൂണിറ്റി റെസ്‌ക്യു പരിശീലനം അടക്കം നൂറ്കണക്കിനു ബോധവല്‍ക്കരണ ക്ലാസ്സുകളില്‍ 22000 ലേറെ പേര്‍ക്ക് ക്ലാസ്സ് എടുത്തിട്ടുണ്ട്. നിലവില്‍ സിഡിവി 50, ആപ്ത്മിത്ര-53, കമ്മ്യൂണിറ്റി റെസ്‌ക്യു വളണ്ടിയര്‍-650 എന്നിങ്ങനെ കൊയിലാണ്ടി ഫയര്‍‌സ്റ്റേഷനു കീഴില്‍ അംഗം ആണ്. കെഎഫ്എസ്എ, കെഎഫ്ഒഎ എന്നീ സര്‍വീസ് സംഘടനകളില്‍ ഭാരവാഹിത്തം വഹിച്ചു. ഭാര്യയും(എക്‌സൈസ് വകുപ്പ്) മകനും മകളും അമ്മയും അടങ്ങുന്നതാണു കുടുംബം.

Content Highlight: CP Anandan is stepping down from official life tomorrow

adimage

Next TV

Related Stories
കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

Apr 3, 2026 11:13 AM

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ...

Read More >>
പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 10:52 PM

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍...

Read More >>
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
Top Stories










adimage
News Roundup






adimage adimage
adimage
https://balussery.truevisionnews.com/