---
title: "പികെഎസ് ഫറോക്ക് ഏരിയാ കമ്മറ്റി പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു "
english_title: "PKS Farokh Area Committee organized a march and dharna to the post office"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/118169/pks-farokh-area-committee-organized-a-march-and-dharna-to-the-post-office"
published_at: "2023-05-30T16:20:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6475d5569fdab_000000dharna_.JPG"
keywords: []
---

# പികെഎസ് ഫറോക്ക് ഏരിയാ കമ്മറ്റി പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു 

> **Lead Summary:** **ഫറോക്ക്:** പികെഎസ് ഫറോക്ക് ഏരിയാ കമ്മറ്റി പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. സംവരണം സംരക്ഷിക്കുക, സ്വകാര്യ മേഖലയില്‍ സംവരണം നിയമം മൂലം നടപ്പാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്.

## Article Content

**ഫറോക്ക്:** പികെഎസ് ഫറോക്ക് ഏരിയാ കമ്മറ്റി പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. സംവരണം സംരക്ഷിക്കുക, സ്വകാര്യ മേഖലയില്‍ സംവരണം നിയമം മൂലം നടപ്പാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്.

പരിപാടി പികെഎസ് സംസ്ഥാന കമ്മറ്റി അംഗം എം. മിനി ഉല്‍ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.എം ഗിരീഷ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ വൈ.പ്രസിഡന്റ് കെ. പ്രകാശന്‍, ഏരിയാ ട്രഷറര്‍ കെ. സുധീഷ് എന്നിവര്‍ സംസാരിച്ചു. എം.കെ ഹെഗല്‍ സ്വാഗതവും, അനില്‍കുമാര്‍ കോട്ടപ്പാടം നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/118169/pks-farokh-area-committee-organized-a-march-and-dharna-to-the-post-office)