---
title: "വാകയാട് മദ്‌റസത്തുല്‍ മുജാഹിദീന്‍ പ്രവേശനോത്സവം നടന്നു "
english_title: "entry ceremony was held at Wakayad Madrasathul mujahideen"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/118325/entry-ceremony-was-held-at-wakayad-madrasathul-mujahideen"
published_at: "2023-05-31T10:47:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6476d89528b2e_vakayad0000.jpg"
keywords: []
---

# വാകയാട് മദ്‌റസത്തുല്‍ മുജാഹിദീന്‍ പ്രവേശനോത്സവം നടന്നു 

> **Lead Summary:** **വാകയാട്: **പുതിയ തലമുറയില്‍ നന്മകള്‍ വളര്‍ത്തുവാനും രാജ്യസ്‌നേഹവും സേവനതല്പരരുമായ ഉത്തമ പൗരന്‍മാരെ സൃഷ്ടിക്കാന്‍ ധാര്‍മിക ബോധം അനിവാര്യമാണെന്ന് പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ നിസാര്‍ ചേലേരി അഭിപ്രായപ്പെട്ടു. വാകയാട് മദ്‌റസത്തുല്‍ മുജാഹിദീന്‍ പുതിയ അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**വാകയാട്: **പുതിയ തലമുറയില്‍ നന്മകള്‍ വളര്‍ത്തുവാനും രാജ്യസ്‌നേഹവും സേവനതല്പരരുമായ ഉത്തമ പൗരന്‍മാരെ സൃഷ്ടിക്കാന്‍ ധാര്‍മിക ബോധം അനിവാര്യമാണെന്ന് പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ നിസാര്‍ ചേലേരി അഭിപ്രായപ്പെട്ടു. വാകയാട് മദ്‌റസത്തുല്‍ മുജാഹിദീന്‍ പുതിയ അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.എസ്.എം ജില്ലാ സെക്രട്ടറി ഷമീര്‍ വാകയാട് ചടങ്ങിന് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര സര്‍ക്കിള്‍ പോലീസ് മുന്‍ സബ്ഇന്‍സ്‌പെക്ടര്‍ വി. മമ്മുക്കുട്ടി, കെ.എന്‍.എം യൂണിറ്റ് സെക്രട്ടറി സി.എം ഇബ്രാഹീം, ഐ.എസ്.എം യൂണിറ്റ് സെക്രട്ടറി സലീം ഇടത്തില്‍ എന്നിവര്‍ സംസാരിച്ചു.

സദര്‍ മുദരിസ് കെ.കെ പോക്കര്‍ മൗലവി സ്വാഗതവും പി.ടി.എ പ്രതിനിധി ഗഫൂര്‍ വാകയാട് നന്ദിയും പറഞ്ഞു. നവാഗതരെ പഠന കിറ്റുകള്‍ നല്‍കിയാണ് സ്വീകരിച്ചത്. മഹല്ല് സെക്രട്ടറി മധുരപലഹാര വിതരണം നടത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/118325/entry-ceremony-was-held-at-wakayad-madrasathul-mujahideen)